1. മകന്‍റെ മരണം
ഏപ്രിൽ 28നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജീന റോഡ്രിഗസ് ഇരട്ടകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു ആണും ഒരു പെണ്ണുമാണ് ജനിച്ചത്. എന്നാൽ ആൺകുട്ടി അധികം വൈകാതെ മരണപ്പെടുകയായിരുന്നു. ഏഞ്ചൽ എന്നാണ് കുട്ടിക്ക് പേരിട്ടത്. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു ഇതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു. സഹോദരൻ മരിച്ചുവെന്ന വിവരം തന്‍റെ മറ്റ് മക്കളോട് പറഞ്ഞതും അതിലേറെ വിഷമിപ്പിച്ച ഘട്ടമായിരുന്നുവെന്നും റൊണാൾഡോ പറയുന്നു.
2. എറിക് ടെൻ ഹാഗ് തഴഞ്ഞത്
advertisement
ഒരിടവേളയ്ക്കുശേഷം ഏറെ പ്രിയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്തിയപ്പോൾ ഇങ്ങനെയൊരു അവസാനം അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. ഡച്ചുകാരനായ കോച്ച് എറിക് ടെൻ ഗാഹ് തഴഞ്ഞതോടെയാണ് റൊണാൾഡോ നേരിട്ട അടുത്ത പ്രതിസന്ധി
3. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പേരും പ്രശസ്തിയും സമ്മാനിച്ച ക്ലബായിരുന്നു പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരുകാലത്ത് മാഞ്ചസ്റ്ററിൽ ഗോളുകളടിച്ച് കൂടിയ റൊണാൾഡോ പിന്നീട് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയെങ്കിലും മാഞ്ചസ്റ്ററിൽ തിരികെയെത്തി കരിയർ അവസാനിപ്പിക്കാനായിരുന്നു റൊണാൾഡോ ആഗ്രഹിച്ചത്. എന്നാൽ അവിടേക്ക് മടങ്ങിയെത്തി, അധികകാലം കഴിയുന്നതിനുമുമ്പ് തന്നെ തെറ്റിപ്പിരിഞ്ഞുപോകേണ്ടിവന്നു.
4. പോർച്ചുഗൽ ബെഞ്ചിൽ
ഇതിഹാസതാരത്തിനായി ഒരു ലോകകിരീടമെന്ന സ്വപ്നവുമായാണ് പോർച്ചുഗൽ ഇത്തവണ ഖത്തറിലേക്ക് വന്നത്. നന്നായി ഗ്രൂപ്പ് ഘട്ടം പിന്നിട്ടെങ്കിലും നോക്കൌട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് ബെഞ്ചിൽ ഇരുത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി. പ്രീ-ക്വാർട്ടറിലും ക്വാർട്ടറിലും റൊണാൾഡോ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നില്ല.
5. ക്വാർട്ടറിൽ പുറത്തായത്
ലോകകപ്പിൽ താരതമ്യേന ദുർബലരെന്ന് കരുതിയ മൊറോക്കോയെ വീഴ്ത്തി സെമിയിലെത്താമെന്നായിരുന്നു പറങ്കിപ്പട പ്രതീക്ഷിച്ചത്. എന്നാൽ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിടുകയായിരുന്നു. അന്താരാഷ്ട്ര കരിയറിൽനിന്ന് അദ്ദേഹം ഉടൻ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.