മുകളിൽ നൽകിയിരിക്കുന്ന സംഖ്യകൾ കണ്ട് എന്താണെന്ന് അമ്പരക്കേണ്ടതില്ല. സീനിയർ വനിതാ ടി20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ മിസോറം താരങ്ങളുടെ ബാറ്റിങ് പ്രകടനമാണിത്. പോണ്ടിച്ചേരിയിൽ നടക്കുന്ന ടൂർണമെന്‍റിലാണ് മിസോറമിന്‍റെ ഒമ്പത് താരങ്ങൾ റൺസെടുക്കാതെ പുറത്തായത്. മധ്യപ്രദേശിനെതിരെ ആദ്യം ബാറ്റുചെയ്ത മിസോറം 13.5 ഓവറിൽ ഒമ്പത് റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ വെറും ആറു പന്തിൽ മധ്യപ്രദേശ് ലക്ഷ്യത്തിലെത്തി. 10 വിക്കറ്റിനായിരുന്നു മധ്യപ്രദേശിന്‍റെ ജയം.
സയിദ് മുഷ്താഖ് അലി ട്വന്റി 20: മണിപ്പൂരിനെ വീഴ്ത്തി കേരളം തുടങ്ങി
advertisement
മിസോറം നിരയിൽ അഞ്ചാമതായി ഇറങ്ങിയ അപൂർവ ഭരദ്വാജിന് മാത്രമാണ് റൺസെടുക്കാനായത്. 25 പന്ത് നേരിട്ട അപൂർവ, ആറു റൺസാണ് എടുത്തത്. ഇതിൽ ഒരു ഫോറും ഉൾപ്പെടുന്നു. മിസോറം ഇന്നിംഗ്സിലെ ബാക്കി മൂന്നു റൺസ് എക്സ്ട്രാസായാണ് ലഭിച്ചത്. മധ്യപ്രദേശ് നിരയിൽ നാലു വിക്കറ്റെടുത്ത തരംഗ് ഝായാണ് മിസോറമിനെ തകർത്തത്. നാല് ഓവർ എറിഞ്ഞ തരംഗ് രണ്ടു റൺസ് മാത്രം വിട്ടുനിൽകിയാണ് നാലു വിക്കറ്റെടുത്തത്. ശേഷിച്ച ആറു ബൌളർമാർ ഓരോ വിക്കറ്റ് വീതം നേടി. ടൂർണമെന്‍റിൽ ഇത് രണ്ടാം തവണയാണ് മിസോറം ബാറ്റിങ് നിര തകർന്നടിയുന്നത്. ആദ്യ കളിയിൽ കേരളത്തിനെതിരെ അവർ 24 റൺസിന് എല്ലാവരും പുറത്തായിരുന്നു. ആ മത്സരത്തിലും മിസോറം 10 വിക്കറ്റിന് തോറ്റിരുന്നു.