സയിദ് മുഷ്താഖ് അലി ട്വന്റി 20: മണിപ്പൂരിനെ വീഴ്ത്തി കേരളം തുടങ്ങി

Last Updated:

46 പന്തിൽ 75 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ

ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ മണിപ്പൂരിനെയാണ് കേരളം തോൽപിച്ചത്. 83 റൺസാണ് കേരളത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. 46 പന്തിൽ 75 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. മൊഹമ്മദ് അസ്ഹറുദ്ദീൻ 26 പന്തിൽ 47 റൺസും വിഷ്ണു വിനോദ് 20 പന്തിൽ 34 റൺസുമെടുത്തു. മറുപടി ബാറ്റിംഗിൽ മണിപ്പൂരിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. കേരളത്തിനുവേണ്ടി മൂന്ന് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റെടുത്ത രോഹൻ പ്രേം ആണ് ബൌളിങ്ങിൽ തിളങ്ങിയത്.
മറ്റൊരു മത്സരത്തിൽ മുംബൈ 154 റൺസിന് സിക്കിമിനെ തകർത്തു. ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ട്വന്റി 20 സ്കോറായ 145 റൺസെടുത്ത ശ്രേയാസ് അയ്യരുടെ മികവിലാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 259 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത സിക്കിമിന് 104 റൺസെടുക്കാനെ സാധിച്ചുള്ളു. 55 പന്ത് നേരിട്ട ശ്രേയംസ് അയ്യർ 15 സിക്സറുകളും ഏഴു ബൌണ്ടറികളും പറത്തി. പരിക്ക് ഭേദമായ ശേഷം ആദ്യ മത്സരത്തിനിറങ്ങിയ പൃഥ്വി ഷായ്ക്ക് 10 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
സയിദ് മുഷ്താഖ് അലി ട്വന്റി 20: മണിപ്പൂരിനെ വീഴ്ത്തി കേരളം തുടങ്ങി
Next Article
advertisement
Nobel 2025| ട്രംപിനല്ല, സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്
ട്രംപിനല്ല, സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്
  • വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിച്ചതിന് മചാഡോയ്ക്ക് നൊബേൽ സമ്മാനം.

  • വെനസ്വേലയിൽ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാൻ സമാധാനപരമായ പോരാട്ടം നയിച്ചതിന് അംഗീകാരം.

  • 2025-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മരിയ കൊറീന മചാഡോയ്ക്ക് നോർവീജിയൻ നൊബേൽ കമ്മിറ്റി.

View All
advertisement