ലയണൽ മെസി നയിക്കുന്ന അർജന്റീന പുരുഷ ഫുട്ബോൾ ടീം അടുത്ത മാസം കൊച്ചിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് വരുമെന്നായിരുന്നു പ്രഖ്യാപനം. സ്പാനിഷ് മാധ്യമമായ ലാ നാസിയോണിലെ റിപ്പോർട്ട് അനുസരിച്ച്, അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, മൂന്ന് തവണ ഫിഫ ലോകകപ്പ് ജേതാക്കൾ കൂടിയായ അർജന്റീന കേരളത്തിലേക്ക് വരില്ലെന്നും, മത്സരം നടത്താനുള്ള ആവശ്യകതകൾ ലഭ്യമല്ല എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. അപ്പോൾ മുതൽക്കേ മെസിയുടെ വരവുണ്ടാവില്ല എന്ന പ്രചാരണം ചൂടുപിടിച്ചിരുന്നു.
advertisement
“നവംബറിൽ മത്സരം സാധ്യമാക്കാൻ ഞങ്ങൾ സാധ്യമായതെല്ലാം ചെയ്തു; ഒരു പ്രതിനിധി സംഘം ഫീൽഡ്, ഹോട്ടൽ എന്നിവ കാണാൻ ഇന്ത്യയിലേക്ക് പോലും പോയി… പക്ഷേ ഞങ്ങളുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിഞ്ഞില്ല,” എഎഫ്എ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്തു.
കേരളവുമായുള്ള കരാർ പരാജയപ്പെട്ടത് 'ആവർത്തിച്ചുള്ള ലംഘനങ്ങൾ' മൂലമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
"നിർഭാഗ്യവശാൽ, ലംഘനങ്ങൾ ആവർത്തിക്കുകയുണ്ടായി. പുതിയ തീയതി കണ്ടെത്തുന്നതിനായി ഞങ്ങൾ കരാർ പുനഃക്രമീകരിക്കുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത അർജന്റീനിയൻ പത്രപ്രവർത്തകനായ ഗാസ്റ്റൺ എഡുൽ, 2025 ഒക്ടോബർ 15ലെ എക്സ് പോസ്റ്റിൽ, ഇന്ത്യയിൽ അർജന്റീനയുടെ മത്സരം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
Summary: Football legend Lionel Messi won't play in Kerala. According to a post by sponsor Anto Augusto, the match scheduled for November has been postponed. He said in a Facebook post that an announcement will be made soon on when the match will be played instead
