മത്സരശേഷം അഫ്ഗാന്‍ ടീമിലെ മൂന്നു താരങ്ങളും ഇന്ത്യന്‍ ടീമിലെ രണ്ടു താരങ്ങളും ഉന്തിലും തള്ളിലും ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധു അവിടേക്ക് എത്തിയതോടെ രംഗം കൂടുതല്‍ വഷളായി.
സന്ധുവിനെ അഫ്ഗാന്‍ താരങ്ങള്‍ കൂട്ടത്തോടെ വളഞ്ഞ് പിടിച്ചു തള്ളുന്നതും ഇതിനിടെ അഫ്ഗാനിസ്ഥാന്‍ ടീം സപ്പോര്‍ട്ട് സ്റ്റാഫില്‍ ഒരാള്‍ സന്ധുവിന്റെ മുഖത്തടിക്കുന്നത് വീഡിയോയില്‍ കാണാം.
advertisement
ഇതിനുപിന്നാലെ താരങ്ങളും ഒഫിഷ്യല്‍സും മൈതാനത്തേക്കിറങ്ങി തര്‍ക്കം കൂടുതല്‍ കടുത്തു. താരങ്ങള്‍ പരസ്പരം ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നും തല്ലുന്നുമുണ്ട്. തര്‍ക്കത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒടുവില്‍ അധികൃതര്‍ എത്തി താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
മല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ 2-1ന് പരാജയപ്പെടുത്തി. രാജ്യത്തിന് വേണ്ടി തന്റെ 83-ആം ഗോള്‍ നേടി സുനില്‍ ഛേത്രി ഇന്ത്യയെ മുന്നില്‍ എത്തിച്ചു. തൊട്ടുപിന്നാലെഅഫ്ഗാന്‍ ഗോള്‍ നേടിയതോടെ മല്‍സരം സമനിലയാകുമെന്ന പ്രതീതിയിലായി. എന്നാല്‍ ഇഞ്ചുറിടൈമില്‍ മലയാളി താരം രക്ഷകനായി മാറിയതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഇന്ത്യയ്ക്ക് ആറ് പോയിന്റുണ്ട്. ആറ് പോയിന്റുള്ള ഹോങ്കോങ് ഗോള്‍ശരാശരിയില്‍ ഒന്നാമതാണ്. ഇന്ത്യയും ഹോങോങും തമ്മിലാണ് അടുത്ത മത്സരം.