TRENDING:

ടി20 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി അഫ്ഗാന്‍; ലങ്കയ്ക്ക് പ്രാഥമിക ഘട്ടം കളിക്കണം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: 2020 ലെ ടി20 ക്രിക്കറ്റ് ലോകകപ്പിന് അഫ്ഗാനിസ്താന്‍ നേരിട്ട് യോഗ്യത നേടി. ഓസീസില്‍വെച്ച് നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യയും അഫ്ഗാനും ഉള്‍പ്പെടെ എട്ടു ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. അതേസയം ശ്രീലങ്കയ്ക്ക് പ്രാഥമിക റൗണ്ട് കളിച്ച് മാത്രമേ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു.
advertisement

ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശ്, സിംബാബ്വേ, അയര്‍ലന്‍ഡ് ടീമുകളാണ് യോഗ്യതാ റൗണ്ടിലൂടെ വരുന്ന ആറു ടീമുകള്‍ക്കൊപ്പം പ്രാഥമിക ഘട്ടം കളിക്കുക. ഇതില്‍ മികച്ച നാലു ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും.

Dont Miss: ഇശാന്ത് പുറത്ത്, രാഹുല്‍ വീണ്ടും ടീമില്‍; അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

2018 ഡിസംബര്‍ 31 വരെയുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് എട്ടു ടീമുകള്‍ക്ക് നേരിട്ട് യോഗ്യത നല്‍കുന്നത്. പാകിസ്താന്‍, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, വിന്‍ഡീസ് ടീമുകളും അഫ്ഗാന്റെയൊപ്പം നേരിട്ട് യോഗ്യത നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി അഫ്ഗാന്‍; ലങ്കയ്ക്ക് പ്രാഥമിക ഘട്ടം കളിക്കണം