ഇശാന്ത് പുറത്ത്, രാഹുല്‍ വീണ്ടും ടീമില്‍; അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

News18 Malayalam
Updated: January 2, 2019, 12:59 PM IST
ഇശാന്ത് പുറത്ത്, രാഹുല്‍ വീണ്ടും ടീമില്‍; അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
  • Share this:
മുംബൈ: ഓസീസിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങിയിരുന്ന ഇശാന്ത് ശര്‍മ്മ ടീമിലില്ല എന്നതാണ് ടീം പ്രഖ്യാപനത്തിലെ പ്രധാന പ്രത്യേകത. ഇശാന്തിന് പകരം ഉമേഷ് യാദവിനെയാണ് ടീമിലുള്‍പ്പെടുത്തിയത്. കുല്‍ദീപ് യാദവും ആര്‍ അശ്വിനും അടങ്ങുന്നതാണ് പതിമൂന്നംഗ ടീം.

നാട്ടിലേക്ക് മടങ്ങിയ രോഹിത് ശര്‍മയ്ക്ക് പകരം കെഎല്‍ രാഹുലും ടീമിലിടം പിടിച്ചിട്ടുണ്ട്. അഡ്‌ലെയ്ഡില്‍ ഒന്നാം ടെസ്റ്റില്‍ കളിച്ച അശ്വിന്‍ പേശീവലിവിനെത്തുടര്‍ന്ന് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ഇറങ്ങിയിരുന്നില്ല. അശ്വിന്റെ പരിക്ക് ഭേദമായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവനന്തിനു പിന്നാലെയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത് എന്നതുകൊണ്ട് തന്നെ താരം കളിക്കുന്ന കാര്യത്തില്‍ നാളയെ തീരുമാനമാവുകയുള്ളു.

Also Read: 'വീണു'; കേരളത്തിന് പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വി

പെണ്‍കുട്ടി പിറന്നതിനെത്തുടര്‍ന്നായിരുന്നു രോഹിത് കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയത്. ഏകദിന പരമ്പര ആരംഭിക്കുമ്പോഴേക്ക് മാത്രമ താരം തിരിച്ചെത്തുകയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയിട്ടും കെഎല്‍ രഹുലിന് ടീമിലേക്കുള്ള വഴിയൊരുക്കിയത്.

Dont Miss: കോഹ്‌ലി, ഗെയ്ല്‍, റൊണാള്‍ഡോ; സൂപ്പര്‍ താരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത് ഇങ്ങനെ

മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ഇന്ത്യന്‍ ബൗളിങ്ങ് കുന്തമുനയായിരുന്നു. ഉമേഷിന് അവസരം നല്‍കാനായാണ് താരത്തെ പുറത്തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണി മുതലാണ് ടെസ്റ്റ് തുടങ്ങുക.

First published: January 2, 2019, 12:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading