അഫ്ഗാന്‍ താലിബാന്റെ അധീനതയില്‍ ആയതോടെ അന്‍വരി ഉള്‍പ്പെടെയുള്ളവര്‍ രാജ്യം വിടാന്‍ ഒരുങ്ങുകയായിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട യു.എസ് വ്യോമസേനാ വിമാനത്തില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സകി അന്‍വരിയടക്കമുള്ളവര്‍ വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേര്‍ പിടിവിട്ടു നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തില്‍ നിന്ന് വീണ ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം.
ഒരാള്‍ ലാന്റിങ് ഗിയറില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിമാനം ഖത്തറില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയപ്പോഴാണ് സകിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടത് സകി അന്‍വരി തന്നെയാണെന്ന് അഫ്ഗാനിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് ജനറല്‍ ഡയറക്ടറേറ്റാണ് സ്ഥിരീകരിച്ചത്. അഫ്ഗാന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ അലി അസ്‌കര്‍, സകിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
advertisement
താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂള്‍ വിമാനത്തില്‍ കൂട്ടപലായനമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാടു വിടാന്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറയുകയാണ്. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.
അഷ്റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് ഇരച്ചെത്തുന്നതും സി -17എ സൈനിക വിമാനത്തില്‍ കയറിപ്പറ്റാനായി പരിശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് എത്തിയത്. 'അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ നോക്കൂ' എന്ന് ഒരു സ്ത്രീ വിലപിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.