TRENDING:

മെസിയുടെ വിമർശനത്തിന് പിന്നാലെ വിവാദ റഫറിയെ നാട്ടിലേക്ക് മടക്കി അയച്ചു?

Last Updated:

ക്വാർട്ടർ മത്സരത്തിനിടെ ലയണൽ മെസ്സിക്ക് ഉൾപ്പെടെ 15 മഞ്ഞക്കാർഡ് ഇരു ടീമുകൾക്കുമായി സ്പാനിഷ് റഫറി നൽകി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അർജന്‍റീന-നെതർലൻഡ്സ് മത്സരം നിയന്ത്രിച്ച വിവാദ റഫറി മത്തേയു ലഹോസിനെ ഖത്തറിൽ നിന്ന് തിങ്കളാഴ്ച നാട്ടിലേക്ക് മടക്കിഅയച്ചു, ഫിഫ ലോകകപ്പ് 2022 ലെ ശേഷിക്കുന്ന നാല് മത്സരങ്ങളിൽ അദ്ദേഹം പങ്കെടുക്കില്ല. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡിനെതിരെ അർജന്റീനയുടെ മത്സരം നിയന്ത്രിച്ചത് ലാഹോസ് ആയിരുന്നു. മത്സരത്തിൽ നിരവധി മഞ്ഞ കാർഡുകൾ പുറത്തെടുത്ത ലാഹോസിനെതിരെ ആരാധകരും അർജന്‍റീന നായകൻ ലയണൽ മെസി ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
advertisement

മത്സരത്തിനിടെ ലയണൽ മെസ്സിക്ക് ഉൾപ്പെടെ 15 മഞ്ഞക്കാർഡ് ഇരു ടീമുകൾക്കുമായി സ്പാനിഷ് റഫറി നൽകി. അത്യധികം പ്രക്ഷുബ്ധമായ പോരാട്ടത്തിൽ നിരവധി തവണ കളിക്കാർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കോളമെത്തിയിരുന്നു. കളിക്കാരുടെ ഓരോ ചെറിയ ഫൌളിനും റഫറി മഞ്ഞ കാർഡ് ഉയർത്തി.

ഇപ്പോൾ ലാഹോസിനെ ഖത്തറിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതായും ടൂർണമെന്റിലെ ബാക്കി നാല് മത്സരങ്ങളിൽ ഒരു തരത്തിലും അദ്ദേഹം പങ്കെടുക്കില്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അർജന്റീനയും നെതർലൻഡ്‌സും തമ്മിലുള്ള ക്വാർട്ടർ ഫൈനലിന് ശേഷമാണോ ഫിഫ ഈ തീരുമാനം എടുത്തതെന്ന് ഉറപ്പില്ല.

advertisement

മത്സരത്തിന് ശേഷം ലഹോസിന്‍റെ നടപടിയിൽ മെസി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്പെയിൻകാരനായ റഫറി തന്‍റെ ചുമതല കൃത്യമായി നിർവ്വഹിച്ചില്ലെന്ന് തനിക്ക് തോന്നിയതിനാൽ അത്തരം തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ച് ഫിഫ ചിന്തിക്കണമെന്ന് മെസി പറഞ്ഞു. “ഞാൻ റഫറിയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ അതേക്കുറിച്ച് പറയേണ്ട സമയമല്ല, എന്നാൽ, ഫിഫ അതിനെക്കുറിച്ച് ചിന്തിക്കണം, ഈ സന്ദർഭങ്ങളിൽ അവർക്ക് അങ്ങനെ ഒരു റഫറിയെ ഇടാൻ കഴിയില്ല, ചുമതല നിർവഹിക്കാത്ത റഫറിയാണ്. എന്നാൽ മത്സരത്തിന് മുമ്പ് ഞങ്ങൾ ഭയപ്പെട്ടു, കാരണം എന്താണ് വരാൻ പോകുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു,” മെസ്സി കൂട്ടിച്ചേർത്തു.

advertisement

Also Read- ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരത്തിനുള്ള സുവർണപാദുകം ആർക്ക് ലഭിക്കും?

അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസും ലാഹോസിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. “ഒരു കാരണവുമില്ലാതെ അദ്ദേഹം 10 മിനിറ്റ് (സ്റ്റോപ്പേജ് ടൈം) നൽകി. ബോക്സിന് പുറത്ത് രണ്ട്, മൂന്ന് തവണ അദ്ദേഹം അനാവശ്യമായി ഫ്രീ-കിക്കുകൾ നൽകി. അവർ സ്കോർ ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, അത് അങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചതാണ്,” മാർട്ടിനെസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയുടെ വിമർശനത്തിന് പിന്നാലെ വിവാദ റഫറിയെ നാട്ടിലേക്ക് മടക്കി അയച്ചു?
Open in App
Home
Video
Impact Shorts
Web Stories