TRENDING:

IPL 2021 | ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി; ഓൾ റൗണ്ടർ ഡാനിയൽ സാംസ് കോവിഡ് പോസിറ്റീവ്

Last Updated:

All-rounder Daniel Sams in Royal Challengers Bangalore tests Covid positive | ഇന്ത്യയില്‍ എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരനിരയുണ്ടായിട്ടും ഒരു തവണ പോലും കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്ത ടീമാണ് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണ കിരീടം ഉറപ്പിച്ച് തന്നെയാണ് കോഹ്‌ലിയും കൂട്ടരും ഇറങ്ങുന്നത്. അതിനു വേണ്ടി ധാരാളം മുന്നൊരുക്കങ്ങളും ടീം ചെയ്യുന്നുണ്ട്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും, ന്യൂസിലന്‍ഡ് പേസ് ബൗളർ കെയില്‍ ജാമിസണും ഇത്തവണ ടീമിന്റെ കരുത്തു കൂട്ടാനെത്തിയിട്ടുണ്ട്. എന്നാൽ ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ ടീമിനെ പിന്തുടരുകയാണ്.
advertisement

ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ ഹോട്ടലിൽ വെച്ച് ഏപ്രിൽ 3ന് നടത്തിയ ടെസ്റ്റിൽ താരത്തിന്റെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ വീണ്ടും നടത്തിയ രണ്ടാം ടെസ്റ്റിൽ അദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. താരം ഇപ്പോൾ ഐസൊലേഷനിലാണ്.

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നാണ് ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയൽ സാംസ് ബാംഗ്ലൂരിലേക്ക് എത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മെഡിക്കല്‍ സംഘം സാംസിനെ പരിശോധിച്ചു. ബി.സി.സി.ഐ. പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കി.

advertisement

ഈയിടെ ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബാംഗ്ലൂരിലെ വീട്ടില്‍ ക്വാറന്‍റീനിലായിരുന്ന ദേവ്ദത്ത് ഇപ്പോള്‍ കോവിഡ് നെഗറ്റീവായിട്ടുണ്ട്. പടിക്കല്‍ ആര്‍.സി.ബി. ക്യാമ്പിനൊപ്പം ചേര്‍ന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ സീസണിൽ ഇത് നാലാമത്തെ കളിക്കാരനാണ് ഇപ്പോൾ കോവിഡ് പോസിറ്റീവ് ആകുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ നിതീഷ് റാണ, ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അക്‌സര്‍ പട്ടേല്‍ എന്നിവരാണ് കോവിഡ് പോസിറ്റീവായ മറ്റ് രണ്ട് പേര്‍.

advertisement

കളിക്കാർക്കിടയിലെ കോവിഡ് വ്യാപനം വലിയ ആശങ്കകൾക്ക് വഴിവെക്കുന്നുണ്ട്. എന്നാൽ മത്സരങ്ങൾ മുന്നേ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നാണ് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ഇത്തവണത്തെ ഐ.പി.എല്‍. മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. ആറ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹമദാബാദിലെ മൊട്ടേരെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30 നാണ് ഫൈനല്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Royal Challengers Bangalore all-rounder Daniel Sams tests positive for Covid-19 ahead of tournament opening. Earlier, Malayali player Devdutt Padikkal was Covid positive and he results turned negative sooner

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി; ഓൾ റൗണ്ടർ ഡാനിയൽ സാംസ് കോവിഡ് പോസിറ്റീവ്
Open in App
Home
Video
Impact Shorts
Web Stories