'ഞാന്‍ ആദില്‍ റാഷിദിനോട് സംസാരിച്ചു. നമുക്കൊപ്പം അല്ലാഹു ഉറപ്പായുമുണ്ടാവും എന്നാണ് റാഷിദ് പറഞ്ഞത്. വ്യത്യസ്ത സംസ്‌കാരത്തില്‍ നിന്നും പശ്ചാത്തലത്തില്‍ നിന്നുമാണ് ടീം അംഗങ്ങളില്‍ പലരും വരുന്നത്. പല രാജ്യങ്ങളില്‍ വളര്‍ന്നവരുണ്ട്. അങ്ങനെയൊരു ടീമിനെ ലഭിച്ചത് ഭാഗ്യമാണെന്ന് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞു. ഞങ്ങളുടെ ടീമിന്റെ ആകെ തുകയതാണ്' മോര്‍ഗന്‍ പറഞ്ഞു.
Also Read: ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിലിടം പിടിച്ചത് രണ്ട് ഇന്ത്യക്കാര്‍
അയര്‍ലന്‍ഡില്‍ ജനിച്ച മോര്‍ഗന്‍ ഐറിഷ് ദേശീയ ടീമിനായ് നേരത്തെ കളിച്ചിട്ടുണ്ട്. മോര്‍ഗന്‍ ഉള്‍പ്പെടെ ലോകകപ്പ് നേടിയ ടീമിലെ നാലു താരങ്ങള്‍ ഇംഗ്ലണ്ടിനു പുറത്ത് ജനിച്ചവരാണ്. ലോകകപ്പ് ഫൈനലിന്റെ താരമായി മാറിയ ബെന്‍ സ്റ്റോക്‌സ് ജനിച്ചത് ന്യൂസിലന്‍ഡിലാണ്. ജോഫ്ര ആര്‍ച്ചര്‍ വിന്‍ഡീസിലും ജേസണ്‍ റോയ് ദക്ഷിണാഫ്രിക്കയിലുമാണ് ജനിച്ചത്.