ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിലിടം പിടിച്ചത് രണ്ട് ഇന്ത്യക്കാര്‍
Last Updated:
ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
ദുബായ്: പന്ത്രണ്ടാം ലോകകപ്പ് അവസാനിച്ചതിനു പിന്നാലെ ഐസിസിയുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു. ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് ലോകകപ്പ് ഇലവന്റെയും നായകന്‍. ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.
സെമിയില്‍ പുറത്തായ ഇന്ത്യന്‍ ടീമിലെ രണ്ട് അംഗങ്ങള്‍ക്ക് മാത്രമാണ് ലോകകപ്പ് ഇലവനില്‍ ഇടംപിടിക്കാനായത്. രോഹിത് ശര്‍മയും ജസ്പ്രീത് ബൂമ്രയുമാണ് ഈ രണ്ടുപേര്‍. ഓസീസീന്റെയും ന്യൂസിലന്‍ഡിന്റെയും രണ്ട് താരങ്ങളും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്. വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചത് ഓസീസിന്റെ അലക്‌സ് ക്യാരിയാണ്.
Also Read: 'ഞാനല്ല, താരങ്ങള്‍ക്ക് തന്നെയാണ് മുഴുവന്‍ ക്രെഡിറ്റും' ലോകകപ്പ് കൈയ്യിലെടുക്കാന്‍ വിസ്സമതിച്ച് ഇംഗ്ലീഷ് പരിശീലകന്‍
ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജേസണ്‍ റോയ് (ഇംഗ്ലണ്ട്), വില്യംസണ്‍ (ന്യൂസീലന്‍ഡ്), ഷാകിബ് അല്‍ ഹസ്സന്‍ (ബംഗ്ലാദേശ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്), അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍- ഓസീസ്), മിച്ചല്‍ സ്റ്റാര്‍ക് (ഓസീസ്), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), ലോക്കി ഫെര്‍ഗൂസന്‍ (ന്യൂസീലന്‍ഡ്), ബൂമ്ര (ഇന്ത്യ). കിവീസ് താരം ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.
advertisement
Your #CWC19 Team of the Tournament! pic.twitter.com/6Y474dQiqZ
— ICC (@ICC) July 15, 2019
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി; ടീമിലിടം പിടിച്ചത് രണ്ട് ഇന്ത്യക്കാര്‍