TRENDING:

'പണത്തിനു വേണ്ടി വഞ്ചിച്ചു?'; പരിക്കെന്ന പേരില്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറിയ റസല്‍ ടി20 ലീഗില്‍

Last Updated:

കാല്‍മുട്ടിലെ പരിക്കിന്റെ പേരിലായിരുന്നു റസല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടൊറാന്റോ: പരിക്കെന്ന പേരില്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന് വിന്‍ഡീസ് താരം ആന്ദ്രെ റസല്‍ ഗ്ലോബല്‍ ടി20യില്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തിലാണ് റസല്‍ കളത്തിലിറങ്ങിയത്. ദേശീയ ടീമിനെ വഞ്ചിച്ച് താരം പണത്തിനായി ടി20 ലീഗില്‍ കളിക്കുകയാണെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കാല്‍മുട്ടിലെ പരിക്കിന്റെ പേരിലായിരുന്നു റസല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്.
advertisement

ടി20 പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നെന്ന് താരം അറിയിച്ചതിനു പിന്നാലെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീമിലേക്ക് പകരം ആളെയും ഉള്‍പ്പെടുത്തിയിരുന്നു. ജെയ്‌സണ്‍ മൊഹമ്മദിനെയാണ് വിന്‍ഡീസ് റസലിനു പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് റസല്‍ കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20യില്‍ മത്സരത്തിനിറങ്ങിയത്.

Also Read: 'നീലപ്പടയൊരുങ്ങി, കരീബിയന്‍ വെല്ലുവിളി മറികടക്കാന്‍'; വിജയത്തുടക്കം ലക്ഷ്യമിട്ട് ടീം ഇന്ത്യ

ക്രിസ് ഗെയ്ല്‍ നായകനായ വാന്‍കോവര്‍ നൈറ്റ്‌സ് താരമാണ് ആന്ദ്രെ റസല്‍. മത്സരത്തിനിറങ്ങിയെങ്കിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. മത്സരത്തില്‍ എഡ്‌മോണ്ടന്‍ റോയല്‍സിനെതിരെ വാന്‍കോവര്‍ ആറുവിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

advertisement

എഡ്‌മോണ്ടന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറിലാണ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വാന്‍കോവര്‍ മറികടന്നത്. ആദ്യം ബാറ്റുചെയ്ത എഡ്മോണ്ടന്‍ റോയല്‍സിനായി 41 പന്തില്‍ 72 റണ്‍സടിച്ച ബെന്‍ കട്ടിങ്ങും 27 പന്തില്‍ 40 റണ്‍സെടുത്ത മുഹമ്മദ് നവാസുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. വാന്‍കോവറിനായി ഗെയ്ല്‍ 44 പന്തില്‍ നിന്ന് 94 റണ്‍സാണ് എടുത്തത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'പണത്തിനു വേണ്ടി വഞ്ചിച്ചു?'; പരിക്കെന്ന പേരില്‍ ദേശീയ ടീമില്‍ നിന്ന് പിന്മാറിയ റസല്‍ ടി20 ലീഗില്‍