ഇന്ത്യ വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് ഫ്‌ളോറിഡയിലാണ് മത്സരം യുവനിരയുമായി ഇറങ്ങുന്ന ഇന്ത്യ വിജയത്തുടക്കമാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് വിന്‍ഡീസ് സംഘമാകട്ടെ കുട്ടിക്രിക്കറ്റില്‍ ഏത് കരുത്തരെയും അട്ടിമറിക്കാന്‍ ശേഷിയുള്ളവരാണ്. മൂന്ന് വീതം ടി20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്.