ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരു താരങ്ങളും തങ്ങളുടെ മേഖലകളില്‍ നിലവില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും കോഹ്‌ലിക്കൊപ്ം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നാണ് താരത്തിന്റെ പരാതി.
'വിവാഹം എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായി തോന്നുന്നില്ല. ദിവസവും 24 മണിക്കൂറും വിരാടും ഞാനും ജോലിയില്‍ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു ചെലവഴിക്കാന്‍ സമയം ലഭിക്കുന്നത് വളരെ ചുരുക്കമാണ്. രണ്ടുപേര്‍ക്കും അവരുടേതായ മേഖലകളില്‍ നല്ല തിരക്കുമുണ്ട്. ഇപ്പോഴും വീട്ടിലേക്കെത്തുമ്പോള്‍, അവധിക്കു വരുന്ന അനുഭവം മാത്രമാണ് തോന്നാറുള്ളത്' അനുഷ്‌ക പറഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 07, 2018 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു, കോഹ്‌ലിയുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന് അനുഷ്‌ക
