advertisement

'ഇന്ത്യക്കെതിരെ വാര്‍ണറും സ്മിത്തും കളിക്കുമോ?'; ഓസീസ് താരങ്ങളുടെ വിലക്ക് ഉടന്‍ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്

Last Updated:
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും ഉപനായകന്‍ ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും പുറമേ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്ര്റ്റും പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് കളത്തില്‍ നിന്നും വിലക്ക് നേരിടുകയാണ്.
താരങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിഗണനയിലാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സാണ് വ്യക്തമാക്കിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ തീരുമാനം. താരങ്ങളുടെ വിലക്ക് സംബന്ധിച്ച് അസോസിയേഷന്റെ അപേക്ഷ ലഭിച്ചതായി കെവിന്‍ റോബോര്‍ട്ട് പറഞ്ഞു.
ഇന്ത്യന്‍ ടീം ഓസീസ് പര്യടനത്തിനു തയ്യാറെടുക്കവേയാണ് സീനിയര്‍ താരങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് വിലക്ക് പിന്‍വലിക്കുന്നത് പരിഗണിക്കുമോ എന്ന് റോബര്‍ട്ട്സ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ താരങ്ങളുടെ വിലക്ക് നീക്കില്ലെന്ന് കിക്കറ്റ് ഓസ്ട്രേലിയ മുന്‍ ചെയര്‍മാന്‍ ഡേവിഡ് പീവെര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെവിന്‍ റോബോര്‍ട്ട്‌സും രംഗത്തെത്തിയിരിക്കുന്നത്.
advertisement
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ജനുവരിവരെയാണെന്നിരിക്കെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങലെ തിരികെയത്തിക്കുന്നത് ആലോചിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യക്കെതിരെ വാര്‍ണറും സ്മിത്തും കളിക്കുമോ?'; ഓസീസ് താരങ്ങളുടെ വിലക്ക് ഉടന്‍ നീക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
Next Article
advertisement
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
ബിജെപിക്ക് തിരുവനന്തപുരത്ത് കരമന ജയൻ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാർത്ഥി
  • തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ പ്രഖ്യാപിച്ചതായി ബിജെപി അറിയിപ്പു നൽകി

  • ചിറയിൻകീഴിൽ മുൻ യുഡിഎഫ് സ്ഥാനാർത്ഥി ബി എസ് അനൂപ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു

  • കോവളത്ത് ഐഎസ്ജെഡി വിട്ട ടി എൻ സുരേഷ് എൻഡിഎ സ്ഥാനാർത്ഥിയാകും, ഇടതുമുന്നണിയിൽ ആശയക്കുഴപ്പം തുടരുന്നു

View All
advertisement