ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള അർജന്റീനയുടെ തയ്യാറെടുപ്പുകൾക്കിടെ റോഡ്രിഗോ ഡി പോളിന് പരിക്കേറ്റുവെന്നും മത്സരം നഷ്ടമാകുമെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്, അതേസമയം പരിക്കുള്ള എഞ്ചൽ ഡി മരിയയും ക്വാർട്ടറിൽ കളിച്ചേക്കില്ലെന്ന് വാർത്തകളുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിനിടെ സ്കലോണി മാധ്യമങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. “ഞങ്ങളുടെ പരിശീലന സെഷൻ മൈതാനത്തിനകത്താണ്, എന്തുകൊണ്ടാണ് നിങ്ങൾ ഡി പോളിനെക്കുറിച്ച് എന്നോട് ചോദിക്കുന്നത്? നിങ്ങൾ നെതർലാൻഡിനെ സഹായിക്കാൻ ശ്രമിക്കുകയാണോ? മാധ്യമങ്ങളിൽ വിവരങ്ങൾ ചോരുമ്പോൾ അത് നമുക്ക് നല്ലതല്ല” സ്കലോണി പറഞ്ഞു.
advertisement
“ഒരു പരിശീലന സെഷൻ കൂടിയുണ്ട്, റോഡ്രിഗോയ്ക്കും [ഡി മരിയ]ക്കും കളിക്കാൻ കഴിയുമോ ഇല്ലയോ എന്ന് ഞങ്ങൾ നോക്കും. അവരുടെ ശാരീരികക്ഷമത മെച്ചപ്പെടുന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 100 ശതമാനം പുറത്തെടുക്കുന്നവരെയാണ് കളിപ്പിക്കാനാകുക”.
ഡി മരിയയും ഡി പോളും ഹോളണ്ടിനെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽപ്പോലും, എതിരാളികളെ ഭീഷണിപ്പെടുത്താൻ തങ്ങൾക്ക് മതിയായ താരനിരയുണ്ടെന്നാണ് അർജന്‍റീന ക്യാംപ് പറയുന്നത്. ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, പാപ്പു ഗോമസ് എന്നിവരെല്ലാം അവസാന എട്ടിലെ പോരാട്ടത്തിന് പൂർണ സജ്ജരാണ്.