മത്സരത്തില്‍ മെസിക്ക് ലഭിച്ച മറ്റൊരു അവസരം ഗോളാക്കാൻ കഴിയാതെ വന്നു. ചൈനയില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ഗോൾ നേടി അര്‍ജന്റീന ആധിപത്യം നേടിയെടുത്തു. അടുത്ത ലോകകപ്പിനില്ലെന്ന് വ്യക്തമാക്കിയശേഷം മെസി അര്‍ജന്റീന കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.
advertisement
Also Read-Lionel Messi | ‘അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല’; ലയണല്‍ മെസി
ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി നേരത്തെ ചൈന ടിവിക്ക് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്.
ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ തോറ്റശേഷം തോല്‍വിയറിയാതെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. അവസാനം കളിച്ച എട്ടില്‍ ഏഴ് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചു. ലോകകപ്പിലെ തോല്‍വിയുടെ പകരം വീട്ടുകയായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം