Lionel Messi | 'അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല'; ലയണല്‍ മെസി

Last Updated:

ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി

ലയണൽ മെസി
ലയണൽ മെസി
ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലയണൽ മെസി. 2026ലെ ലോകകപ്പ് കളിക്കാൻ ഉണ്ടാകില്ലെന്ന് സൂചന നൽകി. ചൈന ടിവിയോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തിൽ. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ്  ഭാവിയെ കുറിച്ച് താരം വ്യക്തമാക്കിയത്.
‘അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല’ മെസി പറഞ്ഞു. ഖത്തറിലെ കിരീടം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും മെസി പറയുന്നു.
ലോകകപ്പ് വിജയത്തിന് ശേഷം താൻ കരിയറിൽ തൃപ്തനാണെന്നും തന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് വിചാരിക്കുന്നതായും മെസി വ്യക്തമാക്കി. ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്.
advertisement
ജൂണ്‍ 15 ന് ചൈനീസ് തലസ്ഥാനമായ ബീജിംങ്ങിലെ വര്‍ക്കേഴ്സ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് മത്സരം. ഖത്തര്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1ന് അര്‍ജന്റീനയാണ് ജയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Lionel Messi | 'അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ല'; ലയണല്‍ മെസി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement