Also Read- അർജന്റീന ആറാം ലോകകപ്പ് ഫൈനലിൽ; ക്രൊയേഷ്യയ്ക്കെതിരെ മൂന്നു ഗോൾ ജയം
ആന്റേ റബിച്ച് (53ാം മിനിറ്റ്), ലൂക്കാ മോഡ്രിച്ച് (80ാം മിനിറ്റ്), ഇവാന്‍ റാക്കിറ്റിച്ച് (90+ 1) മിനിറ്റ് എന്നിവരായിരുന്നു അന്ന് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. അന്നത്തെ ആ തോല്‍വി ലോകകപ്പില്‍ നിന്ന് തന്നെ അര്‍ജന്റീനയ്ക്ക് പുറത്തേക്ക് വഴി തുറക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ നൈജീരിയയെ വീഴ്ത്തിയാണ് അർജന്റീന ആയുസ്സ് നീട്ടിയെടുത്തത്. എന്നാല്‍ ആ യാത്ര അധികം നീണ്ടില്ല. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി.
advertisement
Also Read- മിശിഹയുടെ ചിറകിൽ അർജന്‍റീന; ലോകകപ്പിൽ മെസിക്ക് രണ്ട് പൊൻതൂവലുകൾ കൂടി
എണ്ണം പറഞ്ഞ മൂന്ന് ഗോളുകളടിച്ചാണ് ഇത്തവണ അര്‍ജന്റീന വിജയം ആഘോഷിച്ചത്. ജൂലിയന്‍ അല്‍വാരസിന്റെ ഇരട്ട ഗോളുകളും പെനാല്‍റ്റി ഗോളാക്കിയ മെസിയുമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.