എന്നാൽ താരം പുരസ്കാരം കരസ്ഥാമാക്കിയശേഷം കാണിച്ച ആംഗ്യം ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പുരസ്‌കാരം സ്വീകരിച്ച ശേഷം തന്റെ ടീമിന്‍റെ അടുത്തേക്ക് നീങ്ങുമ്പോഴാണ് ലഭിച്ച പുരസ്കാരം വച്ച് മാർട്ടിനെസ് അശ്ലീല ആംഗ്യം കാണിച്ചത്. ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനെയും സാക്ഷിയാക്കിയാണ് മാർട്ടിനെസിന്‍റെ അതിരുകടന്ന പ്രകടനം.
advertisement
Also Read-രണ്ടു ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ താരം; ചരിത്രം കുറിച്ച് ‘മെസിഗാഥ’
സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതില്‍ ഫിഫ നടപടി ഉണ്ടായേക്കാം എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഫൈനൽ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ട്ടിനസില്‍ വീണ്ടും രക്ഷകനെ കണ്ടു. കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടില്‍ എതിരാളികള്‍ക്ക് മുന്നില്‍ വന്‍മതിലായി നിന്ന പോരാട്ടവീര്യം.