TRENDING:

AUS vs ENG | സെഞ്ചുറി നഷ്ടത്തിനിടയിലും കുഞ്ഞ് ആരാധകന്റെ മനസ്സ് നിറച്ച് വാർണർ; വീഡിയോ

Last Updated:

സെഞ്ചുറി നഷ്‌ടത്തില്‍ കനത്ത നിരാശ പ്രകടിപ്പിച്ചാണ് വാർണർ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതെങ്കിലും പോകുംവഴി കുഞ്ഞ് ആരാധകന്റെ മനസ്സ് നിറച്ചു ഓസീസ് താരം .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും (AUS vs ENG) തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയിൽ (Ashes Test Series) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയുടെ ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർക്ക് (David Warner) സെഞ്ചുറി നഷ്ടം. മികച്ച രീതിയിൽ ബാറ്റ് ചെയ്ത് മുന്നേറവെ സെഞ്ചുറിക്ക് കേവലം അഞ്ച് റൺസകലെ പുറത്താവുകയായിരുന്നു വാർണർ. സെഞ്ചുറി നഷ്‌ടത്തില്‍ കനത്ത നിരാശ പ്രകടിപ്പിച്ചാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയതെങ്കിലും പോകുംവഴി സ്റ്റേഡിയത്തിൽ മത്സരം കാണാൻ എത്തിയിരുന്ന കുഞ്ഞ് ആരാധകന്റെ മനസ്സ് നിറച്ചാണ് വാർണർ മടങ്ങിയത്.
(Image: cricket.com.au, Twitter)
(Image: cricket.com.au, Twitter)
advertisement

അഡ്‌ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ (Pink Ball test, Adelaide) 167 പന്തില്‍ 95 റണ്‍സ് നേടിയാണ് വാർണർ പുറത്തായത്. ഗാബയിലെ ആദ്യ ടെസ്റ്റില്‍ 94ലായിരുന്നു വാർണർ പുറത്തായത്.

സെഞ്ചുറി നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് താരം മടങ്ങിയതെങ്കിലും മടങ്ങുംവഴി ഗാലറിയിലുണ്ടായിരുന്ന ഒരു കുട്ടി ആരാധകന് വാർണർ തന്‍റെ ഗ്ലൗസ് സമ്മാനമായി നല്‍കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി വാർണറിൽ നിന്നും സമ്മാനം ലഭിച്ചപ്പോൾ ആ ആരാധകന് സന്തോഷമടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. വാർണറുടെ ഗ്ലൗസ് കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്ക് കൊടുക്കാതെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഈ കുഞ്ഞ് ആരാധകൻ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നത് വീഡിയോ ദൃശ്യങ്ങളിലൂടെ കാണാനായി. ഈ കുട്ടിയോടൊപ്പം മറ്റ് അനേകം കുട്ടികളും ഗാലറിയിൽ ഉണ്ടായിരുന്നു, തങ്ങൾക്ക് സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും വാർണറുടെ സമ്മാനം ഇവരെല്ലാവരും ചേർന്ന് ആഘോഷമാക്കുകയായിരുന്നു.

advertisement

ഒന്നാം ടെസ്റ്റിൽ നഷ്ടമായ സെഞ്ചുറി രണ്ടാം ടെസ്റ്റിൽ വാർണർ നേടുമെന്ന് തോന്നിച്ച നിമിഷത്തില്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്താവുകയായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ നഷ്‌ടമായ ഓസീസിനെ രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നൊപ്പം ചേർന്ന് കരകയറ്റിയ ഓസീസ് താരത്തിന് പക്ഷെ സെഞ്ചുറി നേട്ടം ആഘോഷിക്കാൻ കഴിയാതെ വരികയായിരുന്നു. ലബുഷെയ്‌നും വാർണറും രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇവരുടെ ഈ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്കോർ നൽകിയത്. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ ക്രീസിൽ ഒത്തുചേർന്ന സഖ്യം 65ാ൦ ഓവറിലാണ് പിരിഞ്ഞത്.

advertisement

Also read- PAK vs WI | വെസ്റ്റ് ഇൻഡീസ് ടീമിലെ അഞ്ച് പേർക്ക് കോവിഡ്; പാകിസ്ഥാനെതിരായ പരമ്പര പ്രതിസന്ധിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യ ദിനത്തിൽ കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന ശക്തമായ നിലയിലാണ് ഓസീസ്. 95 റൺസോടെ ലബുഷെയ്നും 18 റൺസോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ കമ്മിൻസിന് ഐസൊലേഷനിൽ പോകേണ്ടി വന്നതോടെയാണ് സ്മിത്ത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
AUS vs ENG | സെഞ്ചുറി നഷ്ടത്തിനിടയിലും കുഞ്ഞ് ആരാധകന്റെ മനസ്സ് നിറച്ച് വാർണർ; വീഡിയോ
Open in App
Home
Video
Impact Shorts
Web Stories