TRENDING:

എ എഫ് സി കപ്പിൽ ഗംഭീര വിജയവുമായി മോഹൻ ബഗാൻ, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്; ബെംഗളൂരുവിന് സമനില

Last Updated:

ഗ്രൂപ്പ് ഡി മത്സരത്തിൽ മാലിദ്വീപ് ലീഗിലെ ക്ലബായ മാസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എ എഫ് സി കപ്പില്‍ എ ടി കെ മോഹന്‍ ബഗാന് ഗംഭീര വിജയം. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ മാലിദ്വീപ് ലീഗിലെ ക്ലബായ മാസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ തോൽപ്പിച്ചത്. ലിസ്റ്റൺ കൊളാസോ, റോയ് കൃഷ്ണ, മൻവീർ സിങ് എന്നിവർ മോഹൻ ബഗാനായി ഗോളുകൾ നേടിയപ്പോൾ ഐസം ഇബ്രാഹിമാണ് മാസിയയുടെ ഏക ഗോൾ നേടിയത്.
advertisement

മത്സരത്തിലെ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയ മോഹൻ ബഗാന് അവസാന മത്സരത്തിൽ സമനില നേടിയാൽ പോലും അടുത്ത ഘട്ടത്തിലേക്ക് കടക്കാം. എ എഫ്‌ സി കപ്പിലെ അടുത്ത ഘട്ടമായ ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫിലേക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് പ്രവേശനം ലഭിക്കും. ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ടീമായ ബസുന്ധര കിങ്സിനെതിരെയാണ് മോഹൻ ബഗാന്റെ അവസാന മത്സരം. സമനില നേടിയാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെങ്കിലും അവസാന മത്സരത്തിലും ജയം നേടി പ്ലേ ഓഫ് പ്രവേശനം ആധികാരികമാക്കാൻ ആകും മോഹൻ ബഗാൻ ലക്ഷ്യമിടുന്നത്.

advertisement

ഇന്നലെത്തെ മത്സരത്തിൽ മോഹന്‍ ബഗാനെതിരെ തുടക്കത്തില്‍ ഗോൾ നേടി കളിയിൽ ലീഡ് നേടിയത് മാസിയായിരുന്നു. പിന്നീടാണ് കൊൽക്കത്തൻ ടീമിന്റെ മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകുതിയിലായിരുന്നു ഈ മൂന്ന് ഗോളുകളും പിറന്നത്. 26ാ൦ മിനിറ്റിൽ ഐസം ഇബ്രാഹിമാണ് മാസിയയെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ഗോൾ നേടി മേധാവിത്വം പുലർത്തിയ മാസിയക്ക് പക്ഷെ രണ്ടാം പകുതിയിൽ മോഹൻ ബഗാനെതിരെ അതേ മികവ് തുടരാൻ കഴിഞ്ഞില്ല. പന്ത് കൂടുതൽ നേരം കാലിൽ വെച്ച് കളിച്ചെങ്കിലും രണ്ടാമതൊരു ഗോൾ നേടാൻ പിന്നീട് അവർക്ക് കഴിഞ്ഞില്ല.

advertisement

ആദ്യ പകുതിയുടെ ക്ഷീണം രണ്ടാം പകുതിയിൽ തീർക്കുന്ന പ്രകടനമാണ് മോഹൻ ബാഗാൻ പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളിയുടെ 47ാ൦ മിനിറ്റിൽ ലിസ്റ്റണ്‍ കൊളാസോ നേടിയ ഗോളിൽ മോഹന്‍ ബഗാൻ മാസിയയെ സമനിലയിൽ പിടിച്ചു. അശുതോഷ് മെഹ്തയുടെ അസിസ്റ്റില്‍ നിന്നും ഒരു ഹെഡറിലൂടെയാണ് ലിസ്റ്റണ്‍ ഗോള്‍ നേടിയത്. മോഹന്‍ ബഗാൻ ജേഴ്‌സിയിൽ താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. പിന്നാലെ ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ റോയ് കൃഷ്ണ മോഹന്‍ ബഗാനെ മുന്നില്‍ എത്തിച്ചു. 64ാ൦ മിനിറ്റിൽ മനോഹരമായ ഒരു ചിപ്പിലൂടെയാണ് റോയ് കൃഷ്ണ ഗോള്‍ നേടിയത്. 77ാ൦ മിനിറ്റിൽ മന്‍വീര്‍ സിംഗിലൂടെ മോഹന്‍ ബഗാന്‍ തങ്ങളുടെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. മുംബൈയിൽ നിന്നും ഈ സീസണിൽ കൊൽക്കത്തയിലേക്ക് ചേക്കേറിയ ഹ്യൂഗോ ബൂമു ആണ് മൻവീറിന്റെ ഗോളിന് വഴിയൊരുക്കിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച മോഹന്‍ ബഗാന്‍ ഈ വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ ആറ് പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം, ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ തോൽവി വഴങ്ങിയ അവർ ഇന്നലത്തെ മത്സരത്തിൽ ബസുന്ധര കിങ്സിനെതിരെ സമനിലയിൽ കുരുങ്ങിയതോടെയാണ് അവരുടെ പ്രതീക്ഷകൾക്ക് അവസാനമായത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ആകെ ഒരു പോയിന്റ് മാത്രമുള്ള ബെംഗളൂരു എഫ് സിക്ക് ഇനി ഗ്രൂപ്പ് ഘട്ടം കടക്കുക പ്രയാസമായിരിക്കും. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ക്ക് മാത്രമെ ഇന്റര്‍ സോണ്‍ പ്ലേ ഓഫ് സെമിയിലേക്ക് കടക്കാന്‍ ആവുകയുള്ളൂ. ബെംഗളൂരു എഫ്സി ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാസിയയെ നേരിടും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
എ എഫ് സി കപ്പിൽ ഗംഭീര വിജയവുമായി മോഹൻ ബഗാൻ, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്; ബെംഗളൂരുവിന് സമനില
Open in App
Home
Video
Impact Shorts
Web Stories