1987ലും 1999ലും 2003ലും 2007ലും 2015ലും ഏകദിന ലോകകപ്പുകള്‍ നേടിയത്. 2006 ലും 2009ലും ചാമ്പ്യന്‍സ് ട്രോഫിയും 2021ൽ ട്വന്റി20 ലോകകപ്പും ഓസ്ട്രേലിയ കരസ്ഥമാക്കിയിരുന്നു. ഓവലിൽ ഇന്ത്യയെ 209 റൺസിന് പരജായപ്പെടുത്തിയാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്.
advertisement
അതേസമയം രണ്ടു തവണയും ഫൈനലില്‍ എത്തിയിട്ടും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക് കിട്ടാക്കനിയായി തുടരുകയാണ്. ഏകദിന, ട്വന്‍റി 20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യക്ക് 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും നേടാനായിട്ടില്ല.
ഓവലിൽ 444 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 234 റൺസിൽ അവസാനിച്ചു. അഞ്ചാം ദിനം 70 റണ്‍സിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത്. പിന്നീട് അജിൻക്യ രഹാനെയും ശ്രീകർ ഭരതും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസ് ബോളർമാർ ഇന്ത്യയുടെ മോഹം തല്ലിക്കെടുത്തുകയായയിരുന്നു.