നാലാം ദിനം ആറ് വിക്കറ്റ് ബാക്കിയിരിക്കെ 175 റൺസ് ലീഡോടെയാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. ഉസ്മാൻ ഖവാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37ഉം ട്രാവിസ് ഹെഡ് 19ഉം റൺസെടുത്തു. ജോഷ് ഹേസിൽവുഡ് 17 റൺസെടുത്ത് പുറത്താകാതെ നിന്നു. ഉയർന്ന സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഓസ്ട്രേലിയയെ തകർത്തത് മുഹമ്മദ് ഷമിയാണ്. ആരോൺ ഫിഞ്ച്, ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, നതാൻ ലയോൺ എന്നിവരുടെ വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. 190ന് 4 വിക്കറ്റ് എന്ന നിലയിൽ നിന്ന് 207ന് ഒൻപത് എന്ന നിലയിലേക്ക് ഓസ്ട്രേലിയ തകർന്നടിയുകയായിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2018 12:18 PM IST