രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു

Last Updated:
ജയ്പുർ : രാജസ്ഥാവിൽ അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആൽബർട്ട് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യം മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും.
Also Read-ഇന്ന് ഹാട്രിക് സത്യപ്രതിജ്ഞ; പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ രാജ്യമെമ്പാടുമുള്ള കോൺഗ്രസ് നേതാക്കളും പാർട്ടി സഖ്യകക്ഷി നേതാക്കളും അടക്കം എത്തിയിരുന്നു. രാജസ്ഥാന് പുറമെ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇന്ന് കോൺഗ്രസ് സർക്കാർ അധികാരമേൽക്കുന്നുണ്ട്.
വിവിധ പാർട്ടി നേതാക്കൾ അണിനിരക്കുന്ന ചടങ്ങ് പ്രതിപക്ഷഐക്യം വെളിവാകുന്ന ഒരു വേദി കൂടിയായി മാറും. രാജസ്ഥാനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഹരിയാന മുൻ മുഖ്യമന്ത്രി ഭുപിന്ദര്‍ സിംഗം ഹുഡ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
advertisement
അതേസമയം കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതി സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടു നിന്നത് ശ്രദ്ധ നേടി. സമാജ്വാദി നേതാവ് അഖിലേഷ് യാദവും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement