TRENDING:

Andrew Symonds | ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ് അന്തരിച്ചു; മരണം വീടിനടുത്തുണ്ടായ കാറപകടത്തിൽ

Last Updated:

ക്വീന്‍സ്ലാന്‍ഡിലെ ടൗൺസ് വില്ലെയിലുള്ള വീടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഓൾറൌണ്ടർ ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി വീടിന് അടുത്തുണ്ടായ കാറപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. ക്വീന്‍സ്ലാന്‍ഡിലെ ടൗൺസ് വില്ലെയിലുള്ള വീട്ടിൽനിന്ന് 50 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈമണ്ട്സ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. എമർജൻസി സർവീസുകൾ കാറിലുണ്ടായിരുന്ന സൈമണ്ട്സിനെയും മറ്റൊരാളെയും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ക്രിക്കറ്റ് താരത്തിന്‍റെ മരണം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Symonds
Symonds
advertisement

198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും സൈമണ്ട്സ് നേടിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 1998 -ല്‍ പാക്കിസ്ഥാനെതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009-ല്‍ പാക്കിസ്ഥാനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

അതേസമയം സൈമണ്ട്സിന്‍റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തി. “ഭയാനകമായ വാർത്ത,” മുൻ ഓസ്‌ട്രേലിയൻ സഹതാരം ജേസൺ ഗില്ലസ്‌പി ട്വീറ്റ് ചെയ്തു. "തീർത്തും തകർന്നു. ഞങ്ങൾ എല്ലാവരും നിങ്ങളെ മിസ് ചെയ്യും സുഹൃത്തേ."

advertisement

മറ്റൊരു മുൻ സഹതാരവും സഹ കമന്റേറ്ററുമായ ആദം ഗിൽക്രിസ്റ്റ് എഴുതി: "ഇത് ശരിക്കും വേദനിപ്പിക്കുന്നു," പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ പറഞ്ഞു, "ഞാൻ തകർന്നുപോയി". "ഞങ്ങൾ കളിക്കളത്തിനകത്തും പുറത്തും മികച്ച ബന്ധമാണ് പങ്കിട്ടത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം പ്രാർത്ഥനകളോടെ," അദ്ദേഹം ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയൻ മഹാരഥൻമാരായ ഷെയ്ൻ വോണിന്റെയും റോഡ് മാർഷിന്റെയും മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സൈമണ്ട്സിന്റെ ദാരുണാന്ത്യം. സൈണ്ട്സിനെ ചെറുപ്പം മുതൽ എല്ലാം ക്രിക്കറ്റ് ആയിരുന്നു. കളിയോടുള്ള അദ്ദേഹത്തിന്റെ ഒടുങ്ങാത്ത അഭിനിവേശം ഒന്ന് വേറെ തന്നെയായിരുന്നു.

advertisement

2008-ലെ കുപ്രസിദ്ധമായ "മങ്കിഗേറ്റ്" വിവാദം സൈമണ്ട്സിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. 2008 ൽ സിഡ്‌നിയിൽ നടന്ന ന്യൂ ഇയർ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് തന്നെ "കുരങ്ങൻ" എന്ന് വിളിച്ചതായി സൈമണ്ട്‌സ് ആരോപിച്ചു. എന്നാൽ ഈ ആരോപണം നിഷേധിച്ച സിങ്ങിനെ മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ബന്ധത്തിലെ കറുത്ത അധ്യായമായി മാറിയ ഈ സംഭവത്തെത്തുടർന്ന് പര്യടനം ഉപേക്ഷിക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതോടെ വിലക്ക് അസാധുവായി. എന്നാൽ ഈ സംഭവം മാനസികമായി തന്നെ തളർത്തിക്കളഞ്ഞതായും അമിതമായി മദ്യപിക്കാൻ തുടങ്ങിയെന്നും ഓസ്‌ട്രേലിയൻ താരം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

advertisement

അമിത മദ്യാപാനത്തെ തുടർന്ന് 2009 ജൂണിൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് പറഞ്ഞയച്ചതിന് ശേഷം, അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കരാർ പിൻവലിച്ചു. ശത്രുതയുണ്ടെങ്കിലും, സൈമണ്ട്‌സും ഹർഭജനും ഒടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുമിച്ച് കളിച്ചു.

ഓസ്ട്രേലിയയ്ക്കുവേണ്ടി 26 ടെസ്റ്റുകളും 198 ഏകദിന മത്സരങ്ങളിലും സൈമണ്ട്സ് കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയന്‍ ടീമിനായി പാഡണിഞ്ഞു. ഓസ്ട്രേലിയയുടെ രണ്ടു ലോകകപ്പ് വിജയങ്ങളിലും സൈമണ്ട്സ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2003, 2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു.

advertisement

2022 ഓസ്ട്രേലിയൻ ക്രിക്കറ്റിനെ സംബന്ധിച്ച് കറുത്ത വർഷമായി തുടരുകയാണ്. അവരുടെ ഇതിഹാസ താരം ഷെയ്ൻ വോൺ ഈ വർഷം ആദ്യമാണ് അന്തരിച്ചത്. മറ്റൊരു പ്രമുഖ താരം റോഡ് മാർഷും ഈ വർഷം ആദ്യം മരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Andrew Symonds | ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ടസ് അന്തരിച്ചു; മരണം വീടിനടുത്തുണ്ടായ കാറപകടത്തിൽ
Open in App
Home
Video
Impact Shorts
Web Stories