പെര്‍ത്തില്‍ നടന്ന ഇന്ത്യ- ഓസീസ് രണ്ടാം ടെസ്റ്റിനിടെ കോഹ്‌ലിയും ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോഹ്‌ലിയുടെ പെരുമാറ്റത്തെക്കുറിച്ച് ചര്‍ച്ച ഉയരുന്നത്. താരത്തെ അനുകൂലിച്ചും വിമര്‍ശിച്ചും മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകന്റെ ട്വീറ്റും ചര്‍ച്ചയാകുന്നത്.
Also Read: 'വീടില്ല, ബസിലാണ് താമസിക്കുന്നത്'; സുന്ദരിയുടെ ചോദ്യത്തിനു ധോണി നല്‍കിയ ഉത്തരം
മത്സരത്തിനിടെ അപ്രതീക്ഷിതമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്റ്സ്മാന്‍ പുറത്തായപ്പോള്‍ ബാറ്റ് ഗ്രൗണ്ടിലിട്ട് അടിച്ച പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിന് ഡെന്നീസ് കൊടുത്ത അടിക്കുറിപ്പാണ് ചര്‍ച്ചയാകുന്നത്. 'കാര്യങ്ങള്‍ തന്റെ വരുതിക്ക് വരാതിരിക്കുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് കോലി എല്ലാവര്‍ക്കും കാണിച്ചുതരുന്നു'. എന്നായിരുന്നു ഡെന്നീസ് ട്വീറ്റ് ചെയ്തത്.
advertisement
മൂന്നാം ടെസ്റ്റ് ഡിസംബര്‍ 26 ന് മെല്‍ബണില്‍ തുടങ്ങാനിരിക്കെയാണ് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസം. പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരം ജയിച്ച് 1-1 എന്ന നിലയിലാണിപ്പോള്‍.