'വീടില്ല, ബസിലാണ് താമസിക്കുന്നത്'; സുന്ദരിയുടെ ചോദ്യത്തിനു ധോണി നല്‍കിയ ഉത്തരം
Last Updated:
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസീസില്‍ ടെസ്റ്റ് പരമ്പരയിലാണെങ്കിലും മുന്‍ നായകന്‍ ധോണി നാട്ടില്‍ തന്നെയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഏകദിന പരമ്പര ആരംഭിക്കുമ്പോഴേ ടീമിനൊപ്പം ചേരു. ഒഴിവു സമയത്ത് നാട്ടിലുള്ള താരം ഇടക്കിടെ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ മകള്‍ സിവയുമൊത്തുള്ള വീഡിയോകളിലൂടെയാണ്. മകള്‍ക്കൊപ്പം നൃത്തം വെച്ചും രസകരമായ സംഭാഷണങ്ങളിലേര്‍പ്പെട്ടും വീഡിയോയില്‍ എത്താറുള്ള താരം ഇത്തവണ മറ്റൊരു കൊച്ചു കുട്ടിയ്‌ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
താരത്തിന്റെ മകളുടെ പ്രായമുള്ള കുട്ടിയെ എടുത്തു നില്‍ക്കുന്ന താരം വീടില്ലെന്നും ബസിലാണ് ഉറങ്ങുന്നതെന്നുമാണ് കുട്ടിയോട് പറയുന്നത്. എന്നാല്‍ വീടില്ലെന്ന് പറഞ്ഞ ധോണിയോട് കുട്ടി വീണ്ടും വീണ്ടും വീടെവിടെയാണെന്ന ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതോടെ ദൂരത്താണ് വീടെന്നും താരം പറയുന്നു.
advertisement
ധോണിയുടെ ഭാര്യ സാക്ഷിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ധോണി കുട്ടിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സാക്ഷി ഷെയര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 9:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വീടില്ല, ബസിലാണ് താമസിക്കുന്നത്'; സുന്ദരിയുടെ ചോദ്യത്തിനു ധോണി നല്‍കിയ ഉത്തരം