TRENDING:

ചമ്പക്കുളം മൂലം വള്ളംകളി: ആയാപറമ്പ് വലിയ ദിവാൻജിക്ക് രാജപ്രമുഖൻ ട്രോഫി

Last Updated:

കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്ബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി ജേതാക്കള്‍. മത്സരവിജയികള്‍ക്കുള്ള രാജപ്രമുഖൻ ട്രോഫിയാണ് ആയാപറമ്പ് വലിയ ദിവാൻജിക്ക് ലഭിച്ചത്.
advertisement

കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ നടുഭാഗം ബോട്ട് ക്ലബ്ബ് തുഴയെറിഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ ചമ്പക്കുളം ബോട്ട് ക്ലബ് തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ. ആറ് ചുണ്ടൻ അടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി മത്സരരംഗത്ത് ഉണ്ടായിരുന്നത്.

advertisement

കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി ചരിത്ര പ്രസിദ്ധമാണ്. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് പമ്പയാറ്റിൽ മത്സരങ്ങൾക്ക് തുടക്കമായത്. 5 മണിയോടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിച്ചു. അതിനിടെ, വെപ്പു വള്ളങ്ങളുടെ മത്സരത്തിനിടെ വള്ളം മറിഞ്ഞെങ്കിലും തുഴച്ചിലുകാ‍ർ സുരക്ഷിതരാണ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ചമ്പക്കുളം മൂലം വള്ളംകളി: ആയാപറമ്പ് വലിയ ദിവാൻജിക്ക് രാജപ്രമുഖൻ ട്രോഫി
Open in App
Home
Video
Impact Shorts
Web Stories