TRENDING:

Babar Azam |'പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് 2021ലെ ഏറ്റവും മികച്ച നിമിഷം': ബാബര്‍ അസം

Last Updated:

ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ഘട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റത് മുഴുവന്‍ ടീമിനും വളരെയേറെ നിരാശ സമ്മാനിച്ചുവെന്നും ബാബര്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പില്‍ (World Cup) ഇന്ത്യയ്ക്കെതിരെ(India) വിജയം നേടാന്‍ കഴിഞ്ഞതാണ് 2021ലെ (2021) തന്റെ ടീമിന്റെ ഏറ്റവും മികച്ച നിമിഷമെന്ന് പാകിസ്ഥാന്‍ (Pakistan) ക്യാപ്റ്റന്‍ ബാബര്‍ അസം(Babar Azam). വെള്ളിയാഴ്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ ഒരു പോഡ്കാസ്റ്റില്‍ 2021 വര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബാബര്‍.
advertisement

'ഇത്രയും വര്‍ഷങ്ങളായി ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതിരുന്നതിനാല്‍ ഒരു ടീമെന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് ഒരു മികച്ച നേട്ടമായിരുന്നു. ഈ വര്‍ഷത്തെ ഞങ്ങളുടെ ഏറ്റവും മികച്ച നിമിഷമായിരുന്നു അത്.'- ബാബര്‍ പറഞ്ഞു.

അതേസമയം, ടി20 ലോകകപ്പിലെ സെമി ഫൈനല്‍ ഘട്ടത്തില്‍ ഓസ്ട്രേലിയയോട് തോറ്റത് മുഴുവന്‍ ടീമിനും വളരെയേറെ നിരാശ സമ്മാനിച്ചുവെന്നും ബാബര്‍ പറഞ്ഞു. 'ഈ വര്‍ഷം ആ തോല്‍വി എന്നെ ഏറ്റവും വേദനിപ്പിച്ചു. കാരണം ഞങ്ങള്‍ നന്നായി കളിക്കുകയും ഒരു സംയുക്ത യൂണിറ്റ് എന്ന നിലയില്‍ മുന്നേറുകയും ചെയ്തിരുന്നു'- അദ്ദേഹം പറഞ്ഞു.

advertisement

മത്സരത്തില്‍ ഇന്ത്യയെ10 വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സര്‍വാധിപത്യം പാകിസ്ഥാനായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും അര്‍ദ്ധസെഞ്ചുറി നേടി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ (57) മികവിലാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. രോഹിത് (0), രാഹുല്‍ (3), കോഹ്ലി എന്നിവരെ വീഴ്ത്തിയ ഷഹീന്‍ അഫ്രീദി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.

advertisement

SA vs IND |ചരിത്ര ജയത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നഷ്ടം; മാച്ച് ഫീയുടെ 20 ശതമാനം പിഴ

സെഞ്ചൂറിയനില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന തകര്‍പ്പന്‍ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

മാച്ച് ഫീയുടെ 20 ശതമാനമാണ് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെഞ്ചൂറിയനിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയി മാറിയിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇത് 63.09 ആയി കുറഞ്ഞു. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് പോയിന്റ് പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് ഇന്ത്യക്ക് മുകളിലുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Babar Azam |'പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ് 2021ലെ ഏറ്റവും മികച്ച നിമിഷം': ബാബര്‍ അസം
Open in App
Home
Video
Impact Shorts
Web Stories