TRENDING:

പരമ്പരനേട്ടത്തില്‍ ഒതുങ്ങുന്നില്ല; താരങ്ങള്‍ക്ക് കോടികള്‍ സമ്മാനവുമായി ബിസിസിഐ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് കോടികള്‍ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ. ഓരോ താരങ്ങള്‍ക്കും ലക്ഷങ്ങള്‍ വീതമാണ് ബിസിസിഐ നല്‍കുന്നത്. അന്തിമ ഇലവനിലുണ്ടായിരുന്ന താരങ്ങള്‍ക്ക് ഒരു മത്സരത്തിന് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു.
advertisement

റിസര്‍വ് താരങ്ങള്‍ക്ക് ഏഴര ലക്ഷം രൂപ വീതമാണ് സമ്മാനം. പരമ്പരയിലെ എല്ലാ മത്സരവും കളിച്ച കോഹ്‌ലി, ബുംമ്ര, പൂജാര, രഹാനെ തുടങ്ങിയവര്‍ക്ക് 60 ലക്ഷം രൂപയാണ് പാരിതോഷികം ലഭിക്കുക. ഒരു മത്സരവും കളിക്കാതിരുന്ന റിസര്‍വ് താരങ്ങള്‍ക്ക് 30 ലക്ഷം രൂപയും ലഭിക്കും.

Also Read: ഐപിഎല്‍ ഇന്ത്യയിലോ പുറത്തോ?; ഒടുവില്‍ തീരുമാനമായി

പരിശീലകര്‍ക്ക് 25 ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര ജയിച്ച ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അഭിനന്ദിക്കുകയും ചെയ്തു.

advertisement

ഓസീസ് മണ്ണില്‍ 72 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത്. നാല് മത്സരങ്ങളുടെ പരമ്പര 2-1 നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
പരമ്പരനേട്ടത്തില്‍ ഒതുങ്ങുന്നില്ല; താരങ്ങള്‍ക്ക് കോടികള്‍ സമ്മാനവുമായി ബിസിസിഐ