ഐപിഎല്‍ ഇന്ത്യയിലോ പുറത്തോ?; ഒടുവില്‍ തീരുമാനമായി
Last Updated:
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കും. കേന്ദ്ര സര്‍ക്കാരുമായും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ടൂര്‍ണമെന്റ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ച് 23 നാണ് ടൂര്‍ണമെന്റ് തുടങ്ങുക. ഫൈനല്‍ അടക്കമുള്ള പൂര്‍ണ മത്സരക്രമം പൊതു തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച ശേഷമേ തയ്യാറാക്കൂ.
Also Read: 'കോഹ്‌ലിയുടെ ഈ ടീമോ അതോ ദാദയുടെ അന്നത്തെ ടീമോ മികച്ചത്?'; മറുപടിയുമായി ഗാംഗുലി
നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിന്റെ വേദിയെച്ചൊല്ലി ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബിസിസിഐ വിവിധ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിയത്. ഈ വര്‍ഷം മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഐപിഎല്ലും ഈ സമയത്ത് നടത്തുകയാണെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
advertisement
Also Read: 'ത്രികാലജ്ഞാനിയാണല്ലേ?' ജയം മാത്രമല്ല ഇക്കാര്യവും കുംബ്ലെ പ്രവചിച്ചു
നേരത്തെ 2009 ല്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു നടത്തിയത്. 2014 ലെ ആദ്യഘട്ട മത്സരങ്ങള്‍ യുഎഇയിലും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 7:21 PM IST


