TRENDING:

വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍; മൂന്നു പേരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് മൂന്നുപേരുടെ ചരുക്കപ്പട്ടികയുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ ടീമിനെ ലോക ചാമ്പ്യന്മാരാക്കിയ ഗാരി കിര്‍സ്റ്റന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ക്രിക്കറ്റ് സമിതിയുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കിര്‍സ്റ്റനു പുറമെ ദക്ഷിണാഫ്രിക്കയുടെ തന്നെ ഹെര്‍ഷെല്‍ ഗിബ്‌സ്, നിലവിലെ വനിതാ ടീം പരിശീലകന്‍ രമേഷ് പവാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.
advertisement

28 പേരുടെ പട്ടികയില്‍ നിന്നാണ് മൂന്നുപേരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി ഉടലെടുത്ത സാഹചര്യത്തില്‍ രമേഷ് പവാര്‍ പരിശീലക സ്ഥാനത്ത് തുടരാനുള്ള സാഹചര്യം കുറവാണ്. എന്നാല്‍ ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയും പരിശീലകനെ പിന്തുണച്ചതോടെയായിരുന്നു രമേഷ് പവാര്‍ വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത്.

Also Read: ഉടന്‍ കാണാമെന്ന് രോഹിതിനോട് യുവി; സന്തോഷം പങ്കുവെച്ചുള്ള ട്വീറ്റ് വൈറലാകുന്നു

ഇന്ത്യന്‍ പുരുഷ ടീം 2011 ല്‍ ലോക ചാമ്പ്യന്മാരായപ്പോള്‍ പരിശീലക സ്ഥാനത്തുണ്ടായിരുന്ന ഗാരി കിര്‍സ്റ്റന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ദിവസം അവസാനിക്കാനിരിക്കെയായിരുന്നു സമിതിയെ സമീപിച്ചത്. 28 വര്‍ഷങ്ങള്‍ക്ക് ശേശം ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയ കിര്‍സ്റ്റന് വനിതാ ടീമിനെ നയിക്കാനുള്ള അവസരവും ലഭിച്ചേക്കും.

advertisement

Dont Miss: ഐപിഎല്‍: വിറ്റുപോയ താരങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക

അഞ്ച് വര്‍ഷം മുന്നേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഹര്‍ഷെല്‍ ഗിബ്‌സിന് പരിശീലക സ്ഥാനത്ത അനുഭവ സമ്പത്ത കുറവാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ വെങ്കിടേഷ് പ്രസാദ്, മനോജ് പ്രഭാകര്‍, ഡബ്ലിയുവി രാമന്‍ എന്നിവരും പരിശീല സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും പരിശീലക തെരഞ്ഞെടുപ്പ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍; മൂന്നു പേരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ