ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന്റെ ഒന്നാംഘട്ടത്തില്‍ യുവരാജ് സിങ്ങിനായി ടീമുകളൊന്നും രംഗത്തെത്താതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന താരത്തെ ആദ്യം ടീമുകളെല്ലാം കൈയ്യൊഴിഞ്ഞെങ്കിലും രണ്ടാംഘട്ടത്തില്‍ ഒരുകോടി രൂപ നല്കി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുകയും ചെയ്തു. രോഹിത് ശര്‍മ നയിക്കുന്ന ടീമിലേക്കുള്ള യുവിയുടെ വരവ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
ആരാധകരെപ്പോലെത്തന്നെ തന്റെ സന്തോഷം പങ്കുവെച്ച് യുവരാജ് സിങ്ങും രംഗത്തെത്തിക്കഴിഞ്ഞു. ടീമിന് നന്ദിയര്‍പ്പിച്ചും നായകന് രോഹിതിനോട് ഉടനെ കാണാണെന്നുമായിരുന്നു യുവരാജിന്റെ ട്വീറ്റ്. ആരാധകര്‍ക്കിടയില്‍ നിന്ന് ഈ പോസ്റ്റിനും വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
I am glad to be part of the @mipaltan family, looking forward for the season to begin. See u soon @ImRo45 👊
ഇത്തവണത്തെ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെയായിരുന്നു ഉയര്‍ന്ന തുക ലഭിച്ചത്. തമിഴ്നാട്ടുകാരനായ വരുണ്‍ ചക്രവര്‍ത്തിയ്ക്കും ഇന്ത്യന്‍ താരം ഉനദ്കടിനും 8.4 കോടി രൂപയാണ് ലഭിച്ചത്. ഉനദ്കടിനെ രാജസ്ഥാന് റോയല്‍സും, വരുണിനെ കിങ്ങ്സ് ഇലവന് പഞ്ചാബുമാണ് ഉയര്‍ന്ന തുക നല്കി സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ യുവതാരം സാം കുറാനെ 7.2 കോടി രൂപയ്ക്ക് പഞ്ചാബും ദക്ഷിണാഫ്രിക്കയും കോളിന് ഇഗ്രാമിനെ 6.4 കോടിരൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.