ഇ-ലേലത്തിൽ നിരവധി ഇനങ്ങള്‍ വില്‍പ്പനക്ക് വെച്ചിരുന്നു. ജാവലിന്‍ നിന്ന് വിറ്റ് കിട്ടിയ പണം 'നമാമി ഗംഗേ പദ്ധതിക്ക്' മാറ്റിവെച്ചതായും അധികൃതര്‍ പറഞ്ഞു. ഗംഗാ നദിയെ ശുദ്ധീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണ് 2014ല്‍ ആരംഭിച്ച 'നമാമി ഗംഗേ'. 2021 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായാണ് ലേലം നടന്നത്. ഈ ലേലത്തിൽ വെച്ച് നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കിയതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
''ബിസിസിഐ നീരജിന്റെ ജാവലിന്‍ ലേലത്തിലൂടെ വാങ്ങുകയായിരുന്നു. നമാമി ഗംഗേ എന്നത് മഹത്തായ പദ്ധതിയാണ്. രാജ്യത്തെ പ്രധാന കായിക സംഘടനകളിലൊന്ന് എന്ന നിലയില്‍ ഞങ്ങള്‍ക്ക് രാജ്യത്തോട് വലിയ ഉത്തരവാദിത്തമുണ്ട്'', ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ''ഒരു സംഘടനയെന്ന നിലയില്‍, ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളുടെ കായിക നേട്ടത്തിന് കാരണമായ ജാവലിന്‍ ഞങ്ങളുടെ പക്കലുണ്ടെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു'', ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു. കോവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തില്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് ബിസിസിഐ 51 കോടി രൂപ സംഭാവന നല്‍കിയിരുന്നു.
advertisement
ലേലത്തില്‍ ഫെന്‍സര്‍ ഭവാനി ദേവിയുടെ വാള്‍ 1.25 കോടി രൂപയും പാരാലിമ്പിക് ചാമ്പ്യന്‍ ജാവലിന്‍ ത്രോ താരം സുമിത് ആന്റിലിന്റെ ജാവലിന്‍ 1.002 കോടി രൂപയ്ക്ക് വിറ്റു പോയിരുന്നു. 91 ലക്ഷം രൂപയ്ക്കാണ് ലോവ്ലിന ബോര്‍ഗോഹൈന്റെ ബോക്സിംഗ് ഗ്ലൗസ് വിറ്റത്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ സ്പോര്‍ട്സ് കളക്ഷനുകള്‍ ഉള്‍പ്പെടെ 1348 മെമന്റോകളാണ് ഉള്‍പ്പെടുത്തിയത്.
ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ നീരജ് ചോപ്രയുടെ സമൂഹ മാധ്യങ്ങളിലെ മൂല്യം 428 കോടി രൂപയായി ഉയര്‍ന്നിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ സുവര്‍ണ നേട്ടത്തിന് പിന്നാലെ നീരജിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും, പ്രമുഖ വ്യക്തികളും ഉള്‍പ്പെടെ വന്‍ തുകകളാണ് പാരിതോഷികമായി നല്‍കിയത്. ഇതിന് പിന്നാലെ താരത്തിന്റെ ബ്രാന്‍ഡ് വാല്യൂവിനും വലിയ വര്‍ധനവാണ് ഉണ്ടായത്. ഒളിമ്പിക്‌സിന് ശേഷം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനായി വാങ്ങിയിരുന്ന തുകയിലും നീരജ് വര്‍ധനവ് വരുത്തിയിരുന്നു.
നീരജിന്റെ ജാവലിന്‍ കൂടാതെ ഇന്ത്യന്‍ പാരാലിംപിക്‌സ് താരങ്ങളുടെ ഓട്ടോഗ്രാഫോട് കൂടിയ ഷോളും ഓണ്‍ലൈന്‍ ലേലത്തില്‍ ബിസിസിഐ വാങ്ങി. പാരലിംപിക്‌സ് താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതായിരുന്നു ഇത്.