ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മിന്നിയ മൊഹമ്മദ് ഷമിക്ക് ബിസിസിഐ ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയിരുന്നു. അതിന് മുമ്പ് ഇഷാന്ത് ശർമ്മയ്ക്കും ഇത്തരത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചിരുന്നു. എല്ലാവർക്കും ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിക്കാത്തതിനാലാണ് മികച്ച പ്രകടനം നടത്തുന്നവർക്ക് മാത്രമായി ഇത് നിജപ്പെടുത്തുന്നതെന്നാണ് ബിസിസിഐ വ്യക്താവ് പറയുന്നത്.
സച്ചിന് പോലും സ്വന്തമാക്കാനാകാത്ത മൂന്ന് നേട്ടങ്ങളുമായി രോഹിത് ശർമ്മ
വിമാന ടിക്കറ്റ് കൂടാതെ ഹോട്ടലിൽ സ്യൂട്ട് മുറികൾ വൈസ് ക്യാപ്റ്റന് കൂടി ലഭ്യമാക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ക്യാപ്റ്റനും കോച്ചിനു മാത്രമാണ് ഹോട്ടലിലെ പ്രീമിയം മുറികൾ നൽകുന്നത്. ഇനിമുതൽ വൈസ് ക്യാപ്റ്റൻ കൂടി അതിന് അർഹനായിരിക്കും. അതായത് ടെസ്റ്റിലെ ഉപനായകൻ ആജിൻക്യ രഹാനെയ്ക്കും ഏകദിനത്തിലെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും കൂടി ഇനിമുതൽ സ്യൂട്ട് മുറി ലഭിക്കുമെന്ന് അർഥം.
advertisement
സാധാരണഗതിയിൽ അന്താരാഷ്ട്ര മത്സരത്തിനിടെ മൂന്ന് സ്യൂട്ട് മുറികളാണ് ബിസിസിഐ ബുക്ക് ചെയ്യാറുള്ളത്. ഒന്ന് കോച്ചിനും മറ്റൊന്ന് ക്യാപ്റ്റനുമാണ്. മൂന്നാമത്തേത് ടീം മാനേജർക്കാൻ നൽകാറുള്ളത്. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാനേജർ ഗിരീഷ് ദോൺഗ്രെ സ്യൂട്ട് മുറി വേണ്ടെന്ന് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വൈസ് ക്യാപ്റ്റന് സ്യൂട്ട് അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചത്.