സച്ചിന് പോലും സ്വന്തമാക്കാനാകാത്ത മൂന്ന് നേട്ടങ്ങളുമായി രോഹിത് ശർമ്മ
മിന്നുന്ന ഫോമിലാണ് രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ തുടർ സെഞ്ച്വറികളുമായി കുതിക്കുന്ന രോഹിത് ടെസ്റ്റിലെ കന്നി സെഞ്ച്വറിയും റാഞ്ചിയിൽ നേടി. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള ആളാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. എന്നാൽ സച്ചിന് പോലും സ്വന്തമാക്കാനാകാതെ പോയ മൂന്നു നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ.
News18 Malayalam | October 21, 2019, 9:55 AM IST
1/ 3
ഒരു ടെസ്റ്റിൽ രണ്ട് സെഞ്ച്വറി- ഓപ്പണറായുള്ള ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയാണ് രോഹിത് വരവറിയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 176 റൺസ് നേടിയ രോഹിത് രണ്ടാം ഇന്നിംഗ്സിൽ 127 റൺസാണ് നേടിയത്. 24 വർഷം നീണ്ട കരിയറിൽ 200 ടെസ്റ്റ് കളിച്ചിട്ടും സച്ചിൻ ഈ നേട്ടം കൈവരിക്കാനായില്ല.
2/ 3
ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസ്- ഇത്രയും തിളക്കമാർന്ന കരിയറിൽ ഒരിക്കൽപ്പോലും ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസ് എന്ന നേട്ടം കൈവരിക്കാൻ സച്ചിൻ സാധിച്ചില്ല. 2007-08ൽ ഓസ്ട്രേലിയയ്ക്കെതിരെ 493 റൺസാണ് സച്ചിന്‍റെ മികച്ച നേട്ടം. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ രോഹിത് ഇതിനോടകം അടിച്ചുകൂട്ടിയത് 529 റൺസാണ്.
3/ 3
ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറി- ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്നുവരുന്ന പരമ്പരയിൽ രണ്ടു സെഞ്ച്വറികളും ഒരു ഇരട്ടസെഞ്ച്വറിയുമായാണ് രോഹിത് കുതിക്കുന്നത്. 132.25 ആണ് നിലവിൽ ഈ പരമ്പരയിൽ 132.25 ആണ് രോഹിതിന്‍റെ ശരാശരി. സെഞ്ച്വറികളുടെ തമ്പുരാൻ ആയിട്ടും സച്ചിൻ ഒരിക്കൽപ്പോലും ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടാനായിട്ടില്ല. അതേസമയം ഒരു പരമ്പരയിൽ രണ്ട് സെഞ്ച്വറിയെന്ന നേട്ടം 11 തവണ സച്ചിൻ നേടിയിട്ടുണ്ട്.