TRENDING:

T20 World Cup | T20 ലോകകപ്പിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സി അണിയും

Last Updated:

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റില്‍ പുതിയ ജേഴ്സി അടങ്ങുന്ന കിറ്റ് പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2022ലെ ടി20 ലോകകപ്പിൽ (T20 world cup 2022) ഇന്ത്യൻ ടീം (team India) പുതിയ ജേഴ്‌സി അണിയും. മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജേഴ്‌സി (jersey) പുറത്തിറക്കുന്നതിന്റെ സൂചനകൾ ബിസിസിഐ നൽകിയത്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റില്‍ പുതിയ ജേഴ്സി അടങ്ങുന്ന കിറ്റ് പുറത്തിറക്കുമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.
advertisement

രോഹിത്, ശ്രേയസ് അയ്യര്‍, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടീം ഇന്ത്യയുടെ ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായ MPL-ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. ആരാധകരായ നിങ്ങളാണ് ഞങ്ങളെ ക്രിക്കറ്റ് താരങ്ങളാക്കുന്നതെന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് വീഡിയോയില്‍ പറഞ്ഞത്. '' നിങ്ങളുടെ പ്രോത്സാഹനമില്ലാതെ കളിയില്ല, '' അയ്യര്‍ പറഞ്ഞു. '' ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടീം ഇന്ത്യയുടെ പുതിയ ജഴ്‌സിയുടെ ഭാഗമാകൂ, '' ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

'നിങ്ങളുടെ പ്രോത്സാഹനമില്ലാതെ ഗെയിം യാഥാര്‍ത്ഥ്യമാകില്ല!'' ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

advertisement

2022ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിങ്കളാഴ്ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പിലെ 15 അംഗ ടീമില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ ഇത്തവണ വരുത്തിയിട്ടുള്ളൂ.

എന്നാല്‍, ഏഷ്യാ കപ്പിനിടെ വലത് കാല്‍മുട്ടിന് പരിക്കേറ്റ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ടീമിന് വലിയ നഷ്ടമാകും. ജഡേജയ്ക്ക് പകരക്കാരനായി ഇടം കൈയന്‍ സ്പിന്നറായി അക്‌സര്‍ പട്ടേല്‍ കളത്തിലിറങ്ങും. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് സ്‌പെഷ്‌ലിസ്റ്റ് സ്പിന്നര്‍മാര്‍.

advertisement

ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിംഗ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കണ്ടീഷനിംഗ് സംബന്ധമായ ജോലികള്‍ക്കായി എന്‍സിഎയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് - കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ്-കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

advertisement

സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍.രാഹുലാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup | T20 ലോകകപ്പിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സി അണിയും
Open in App
Home
Video
Impact Shorts
Web Stories