TRENDING:

'അല്‍പ്പം പ്രയാസമാണ്, പക്ഷേ നടക്കാത്തതല്ല'; ചൈനയെ മറികടക്കാനാകുമെന്ന് അനസ് എടത്തൊടിക

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജിങ്ങ്: ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ഉള്‍പ്പെട്ട ടീം പരിചയസമ്പത്തിന്റെയും യുവത്വത്തിന്റെയും പിന്‍ബലത്തിലാണ് ചൈനയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മത്സരത്തിനു മുമ്പ് തങ്ങളുടെ പ്രതീക്ഷകള്‍ പങ്ക് വെച്ചിരിക്കുകയാണ് മലയാളി താരം അനസ് എടത്തൊടിക. ചൈനയിലെ അവരുടെ ആരാധകര്‍ക്ക് മുമ്പില്‍ ജയിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും എന്നാല്‍ അസാധ്യമല്ലെന്നുമാണ് അനസ് പറയുന്നത്.
advertisement

സച്ചിനോ ലാറയോ?; താന്‍ കണ്ടതില്‍വെച്ച് മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍

'ചൈനയ്‌ക്കെതിരായ മത്സരം പ്രയാസമേറിയ ഒന്ന് തന്നെയാണ്. എല്ലാ എവേ മത്സരങ്ങളും അങ്ങനെ തന്നെയാണ്. പക്ഷേ ജയം അസാധ്യമല്ല. തോല്‍ക്കാതെ 13 മത്സരങ്ങളാണ് ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതും ഒമ്പത് ജയങ്ങളോടെ. ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് അത്.' അനസ് പറയുന്നു.

'പരിശീലകന്‍ യുവതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങളുമുണ്ട്.' ടീം വളരെ മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ശുഭ സൂചനകളാണ് ഇത് നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യാകപ്പിന് മുന്നോടിയായാണ് ഇന്ത്യയും ചൈനയും സൗഹൃദ മത്സരം കളിക്കുന്നത്. ശനിയാഴ്ചയാണ് മത്സരം.

advertisement

'അയ്യോ എന്നെ കൊല്ലല്ലേ..'; ടെന്നീസ് മത്സരത്തിനിടെ ബോള്‍ബോയിക്ക് നേരെ അലറിവിളിച്ച് താരം; പേടിച്ച് വിറച്ച് കുട്ടി

കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളായി ഇന്ത്യന്‍ ടീം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും യുവതാരങ്ങള്‍ സീനിയര്‍ താരങ്ങളെപ്പോലെ തന്നെ മികച്ച സംഭാവനയാണ് ടീമിന് നല്‍കുന്നതെന്നും അനസ് പറഞ്ഞു. 'ഛേത്രി, ഗുര്‍പ്രീത്, ജെജെ, സന്ദേഷ് തുടങ്ങിയ താരങ്ങളെല്ലാം യുവതാരങ്ങളുമായി സമയം പങ്കിടുന്നവരാണെന്നും അത് ടീമിന് വളരെയധികം ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.

advertisement

'എല്ലാ മത്സരങ്ങളും പ്രതിരോധ താരങ്ങള്‍ക്ക് പരീക്ഷണം തന്നെയാണ്. പക്ഷേ നമ്മളെല്ലാവരും ഒരുമിച്ച് അതിനെ നേരിടുകയാണ് പതിവ്. മുന്നേറ്റക്കാരും മധ്യനിരക്കാരും പ്രതിരോധ താരങ്ങളും ഒരുമിച്ച് കളിച്ച് അതിനെ മറികക്കും.' 31 കാരനായ മലയാളി താരം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അല്‍പ്പം പ്രയാസമാണ്, പക്ഷേ നടക്കാത്തതല്ല'; ചൈനയെ മറികടക്കാനാകുമെന്ന് അനസ് എടത്തൊടിക