ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസങ്ങളയാണ് സച്ചിന് ടെണ്ടുല്‍ക്കര്‍, ബ്രയന്‍ ലാറ, ഷെയ്ന് വോണ്‍ എന്നിവര്‍ അറിയപ്പെടുന്നത്. ഒരേ കാലഘട്ടത്ത് ക്രിക്കറ്റ് കളിച്ച് ക്രിക്കറ്റെന്ന വിനോദത്തെ ജനപ്രീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങളാണ് ഇവരെല്ലാം. സച്ചിനും ലാറയും ബാറ്റുകൊണ്ട് ഇതിഹാസം രചിച്ചപ്പോള്‍ ബോള്‍ കൊണ്ട് ഒരു കാലത്തെ കറക്കി വീഴ്ത്തുകയായിരുന്നു ഷെയ്ന് വോണ്‍.
സച്ചിനോ ലാറയോ മികച്ച താരമെന്ന് ചോദിച്ചാല്‍ പലരും ഒരുത്തരംകിട്ടാതെ ബുദ്ധിമുട്ടുകയാണ് പതിവ്. എന്നാല്‍ സച്ചിനാണോ ലാറയെയാണോ നിങ്ങള്‍ ബാറ്റിങ്ങിനയക്കുക എന്ന ചോദ്യത്തിന് തന്റെ തനത് രീതിയില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ് വോണ്‍. തന്റെ ആത്മകഥയായ ' നോ സ്പിന്‍: മൈ ഓട്ടോബയോഗ്രഫി'യെക്കുറിച്ച് എന്‍ഡിടിവിയോട് സംസാരിക്കവേയാണ് താരം തന്റെ കരിയറിലെ മികച്ച ബാറ്റ്സമാന് ആരാണെന്ന് വെളിപ്പെടുത്തിയത്.
സച്ചിനെയാണോ ലാറയെയാണോ ബാറ്റിങ്ങിനയക്കുക എന്ന ചോദ്യത്തിന് വോണ്‍ മറുപടി നല്‍കിയത് ഇങ്ങിനെയാണ്. 'ഒരു ടെസ്റ്റിന്റെ അവസാന ദിവസം വലിയ സ്കോര്‍ പിന്തുടരുകയാണ് വേണ്ടതെങ്കില്‍ ഞാന്‍ ലാറയെ തെരഞ്ഞെടുക്കും. അതല്ല വലിയൊരു ഇന്നിങ്ങ്സിനാണെങ്കില് സച്ചിനെയും'
'ധോണി അകത്തോ പുറത്തോ?'; മുന്‍ നായകന്റെ ഫോം ഔട്ട്; തള്ളാനും കൊള്ളാനും വയ്യാതെ സെലക്ടര്‍മാര്‍
'സച്ചിനും ലാറയും ഞങ്ങളുടെ തലമുറയിലെ മികച്ച ബാറ്റ്സ്മാന്മാരാണ്. അവരെ വേര്‍തിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഒരു ടെസ്റ്റിന്റെ അവസാന ദിവസമോ അവസാന ഇന്നിങ്സിലോ ജയിക്കാന്‍ 400 റണ്‍സ് വേണമെങ്കില്‍ ഞാന്‍ ലാറയെ ബാറ്റിങ്ങിനയക്കും. കാരണം അദ്ദേഹം 200 റണ്‍സ് നേടാന്‍ സാധ്യത വളരെയധികമാണ്. ഒരു ദിവസത്തില്‍ നിന്ന് മറ്റൊരു ദിവസത്തിലേക്ക് തുടരുന്നത് പോലെ നീണ്ട ഇന്നിങ്ങ്സാണ് വേണ്ടതെങ്കില്‍ ഞാന്‍ സച്ചിനെ തെരഞ്ഞെടുക്കും. കാരണം നിങ്ങള്‍ക്ക് ക്ലാസ് ബാറ്റിങ്ങ് കാണാന്‍ കഴിയും' വോണ്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Brian lara, Cricket, Sachin tendulkar, Shane warne, Sports news, ബ്രയൻ ലാറ, ഷെയ്ൻ വോൺ, സച്ചിൻ ടെൻഡുൽക്കർ