'അയ്യോ എന്നെ കൊല്ലല്ലേ..'; ടെന്നീസ് മത്സരത്തിനിടെ ബോള്‍ബോയിക്ക് നേരെ അലറിവിളിച്ച് താരം; പേടിച്ച് വിറച്ച് കുട്ടി
Last Updated:
താരങ്ങളുടെ ആഹ്ലാദമാണെങ്കിലും രോഷപ്രകടനമാണെങ്കിലും വളരെ അടുത്ത് നിന്നാണ് ഇത്തരക്കാര്‍ക്ക് കാണേണ്ടിവരിക. പലപ്പോഴും കുട്ടികളെ പേടിപ്പെടുത്തുന്ന നിമിഷങ്ങളുമാകും അത്. ഇത്തരത്തിലൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞദിവസം ഷാങ്‌ഹോയ് ടെന്നീസ് ടൂര്‍ണ്ണമെന്റ് സാക്ഷിയായത്.
മത്സരത്തിനിടെ നിക്കോളാസിനെതിരെ വിജയ പോയിന്റ് നേടിയ അലക്‌സാണ്ടര്‍ സ്വരേവാണ് ബോള്‍ബോയിയെ പേടിപ്പിച്ചത്. രണ്ടാം റൗണ്ടിലെ വിജയപോയിന്റ് ലഭിച്ചപ്പോഴായിരുന്നു താരം ആഹ്ലാദം ഇത്തിരി കടുപ്പപ്പെട്ട രീതിയില്‍ പ്രകടിപ്പിച്ചത്. പോയിന്റ് ലഭിച്ചയുടനെ മുഷ്ഠിചുരുട്ടി സ്വരേവ് ആര്‍ത്തുവിളിച്ച് കൊണ്ട് ബോള്‍പോയിക്ക് നേരെ അടുക്കുകയായിരുന്നു. ഇതുകണ്ട കുട്ടി പേടിച്ച് പുറകോട്ട് വലിയുകയും ചെയ്തു.
advertisement
When you celebrate so hard it terrifies the ballkids 😂#RolexSHMasters pic.twitter.com/eryoazYgYD
— Tennis TV (@TennisTV) October 10, 2018
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അയ്യോ എന്നെ കൊല്ലല്ലേ..'; ടെന്നീസ് മത്സരത്തിനിടെ ബോള്‍ബോയിക്ക് നേരെ അലറിവിളിച്ച് താരം; പേടിച്ച് വിറച്ച് കുട്ടി


