ആ നിമിഷം പിറന്ന കഥയെക്കുറിച്ച് ഒടുവില്‍ ഖലീല്‍ അഹമ്മദ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് തന്റെ കൈയ്യില്‍ ട്രോഫി കിട്ടാനുള്ള കാരണമെന്നാണ് ഖലീല്‍ പറയുന്നത്.
'ധോണി ഭായ് രോഹിത് ശര്‍മയോട് എനിക്ക് ട്രോഫി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹം എനിക്ക് അത് നല്‍കുകയും ചെയ്തു. ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം ഞാനായിരുന്നു. എന്റെ അരങ്ങേറ്റ പരമ്പരയും. എനിക്ക് മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്.' ഖലീല്‍ ടൈംസ്ഓഫ്ഇന്ത്യ.കോമിനോട് പറഞ്ഞു.
advertisement
'ധോണി ഭായിയും രോഹിതും ട്രോഫി ഏറ്റുവാങ്ങാന്‍ എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല. ആ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയുകയില്ല.' താരം പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ധോണി ഭായി അത് പറഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല; ഒരിക്കലും മറക്കാന്‍ കഴിയില്ല; ഏഷ്യാകപ്പിലെ ആ നിമിഷത്തെക്കുറിച്ച് ഖലീല്‍
