അനുഭവ സമ്പത്തില്ലാത്തവരാണ്, ശാസ്ത്രിയെയും കോഹ്‌ലിയെയും മറികടക്കാന്‍ കഴിയാത്തവര്‍; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ സയ്യദ് കിര്‍മാണി
Last Updated:
ന്യൂഡല്‍ഹി: വിന്‍ഡീസിനെതിരായ ടെസ്റ്റ് ടീം പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മറ്റൊരുതലത്തിലേക്ക് പോകവേ സെലക്ഷന്‍ കമ്മിറ്റി സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്തവരാണെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യ സെലക്ടര്‍ സയ്യദ് കിര്‍മാണി. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മതിയായ അനുഭവ സമ്പത്തില്ലാത്തവരാണെന്നും പരിശീലകന്‍ രവി ശാസ്ത്രിയുടെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും തിരുമാനങ്ങളെ മറികടക്കാന്‍ കഴിയാത്തവരാണെന്നുമാണ് കിര്‍മാണി പറഞ്ഞിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ സയ്യദ് കിര്‍മാണി കരുണ്‍ നായരുടെയും മുരളി വിജയിയുടെയും പുറത്താക്കലിനെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കവേയാണ് സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ചത്.
പിടിഐയോടായിരുന്നു കിര്‍മാണിയുടെ പ്രതികരണം. ടീം സെലക്ഷനെക്കുറിച്ച് ചോദ്യത്തോട് പ്രതികരിച്ച മുന്‍ സെലക്ടര്‍ പരിശീലകനു നായകനും ആവശ്യപ്പെടുന്നത് നല്‍കുകമാത്രമാണ് സെലക്ഷന്‍ കമ്മിറ്റിയെന്നും പ്രതികരിച്ചു. കോഹ്‌ലിയോടും ശാസ്ത്രിയോടും വാദങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ശേഷി ഈ കമ്മിറ്റിക്കില്ല. നായകനേയും പരിശീലകനെയും അപേക്ഷിച്ച് പരിചയസമ്പത്ത് കുറവാണവര്‍ക്ക് മുന്‍ സെലക്ടര്‍ പറഞ്ഞു.
advertisement
നിലവിലെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആറ് ടെസ്റ്റുകളും 17 ഏകദിനങ്ങളും മാത്രമാണ് കളിച്ചിട്ടുള്ളത്. കമ്മിറ്റിയിലെ മറ്റ് നാല് അംഗങ്ങളായ ശരണ്‍ദപ് സിങ്ങ് (2 ടെസ്റ്റ്, 5 ഏകദിനം), ദേവാങ്ങ് ഗാന്ധി (4 ടെസ്റ്റ്, 3 ഏകദിനം), ജതിന്‍ (4 ഏകദിനം), ഗഗന്‍ ഖോഡ ( 2 ഏകദിനം) എന്നിങ്ങനെയാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.
advertisement
ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇടം ലഭിച്ചിട്ടും ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്താതിരുന്ന കരുണിനെ വിന്‍ഡീസിനെതിരായ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെയായിരുന്നു താരം തന്നെ പുറത്താക്കിയതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ തന്നെ പുറത്തിരുത്തിയത് മുതലുള്ള കാര്യങ്ങളെക്കുറിച്ച് തന്നോട് സംസാരിച്ചില്ലെന്നായിരുന്നു വിജയിയുടെ ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് മുഖ്യ സെലക്ടര്‍ തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അനുഭവ സമ്പത്തില്ലാത്തവരാണ്, ശാസ്ത്രിയെയും കോഹ്‌ലിയെയും മറികടക്കാന്‍ കഴിയാത്തവര്‍; സെലക്ഷന്‍ കമ്മിറ്റിക്കെതിരെ സയ്യദ് കിര്‍മാണി


