TRENDING:

'ബ്രസീലിലേയും ഇറ്റലിയിലേയും ക്ലബുകളുമായി കളിക്കൂ; ബംഗാള്‍ ലോകം ജയിക്കണം'; മോഹൻ ബഗാനോട് മമത ബാനർജി

Last Updated:

ബംഗാളിനെ അവഗണിക്കാൻ സാധിക്കില്ലെന്ന് മോഹൻ ബഗാന്റെ വിജയം ഉറപ്പിക്കുകയാണ്. ബംഗാൾ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നതെന്ന് മമത ബാനർ‌ജി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ കിരീട നേട്ടത്തിന് പിന്നാലെ 50 ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളില്‍ നിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതില്‍ സന്തോഷമെന്ന് മമത പറ‍ഞ്ഞു.
advertisement

മോഹൻ ബഗാൻ വിചാരിച്ചാൽ ലോകത്തിലെ ഒന്നാം നമ്പർ ക്ലബ് ആകാൻ സാധിക്കില്ലേയെന്ന് മമതാ ബാനർജി ചോദിച്ചു. ബംഗാളിനെ അവഗണിക്കാൻ സാധിക്കില്ലെന്ന് മോഹൻ ബഗാന്റെ വിജയം ഉറപ്പിക്കുകയാണ്. ബംഗാൾ ഇന്നു ചിന്തിക്കുന്നതാണ് ഇന്ത്യ നാളെ ചിന്തിക്കുന്നതെന്ന് മമത ബാനർ‌ജി പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാനു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മമത. ‘‘നിങ്ങളിലൂടെ എനിക്ക് ലോകകപ്പ് ഇങ്ങോട്ട് കൊണ്ടുവരണം. എന്തുകൊണ്ട് ബ്രസീലിലേയും ഇറ്റലിയിലേയും പ്രധാന ക്ലബുകളുമായി മോഹന്‍ ബഗാൻ കളിക്കുന്നില്ല?” എന്ന് മമത ചോദിച്ചു.

advertisement

Also Read-ക്രിക്കറ്റ് പന്തിൽ ഉമിനീർ പുരട്ടുന്ന രീതി തിരികെക്കൊണ്ടുവരണം; വിശദീകരിച്ച് സച്ചിന്‍ തെൻഡുല്‍ക്കര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശനിയാഴ്ച നടന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയത്. ഇത് എടികെയുടെ നാലാം കിരീടമാണ്. അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് എന്ന പേരിലാകും മത്സരിക്കുക എന്ന് ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ബ്രസീലിലേയും ഇറ്റലിയിലേയും ക്ലബുകളുമായി കളിക്കൂ; ബംഗാള്‍ ലോകം ജയിക്കണം'; മോഹൻ ബഗാനോട് മമത ബാനർജി
Open in App
Home
Video
Impact Shorts
Web Stories