തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലായിരുന്നു ചൈനീസ് താരം. ഭാവിനയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-3ന് ഒപ്പമായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് സു 5-4നും 8-7നും മുന്നില്‍ കടന്നു. ഒടുവില്‍ 11-7ന് ചൈനീസ് താരം സെറ്റ് സ്വന്തമാക്കി. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാവിന രണ്ടാം ഗെയിമില്‍ ഇറങ്ങിയത്. പക്ഷെ ഈ ഗെയിമിലും ചൈനീസ് താരം തുടക്കത്തില്‍ തന്നെ മുന്നില്‍ കയറി. 6-1ന് സു കുതിച്ചെങ്കിലും ഭാവിന എളുപ്പം കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. തുടരെ മൂന്നു പോയിന്റുകള്‍ നേടി അവര്‍ സ്‌കോര്‍ 4-8ലെത്തിച്ചു. പക്ഷെ 11-5ന് ഈ സെറ്റും ചൈനീസ് താരം നേടി. ഇതോടെ നിർണായകമായി മാറിയ മൂന്നാമത്തെ ഗെയിമിൽ ഭാവിന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. പക്ഷെ പിന്നീട് ഈ മികവ് ഭാവിനയ്ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്നാം സെറ്റ് 11-6നു കൈക്കലാക്കിയ ചൈനീസ് താരം സ്വർണം നേടുകയായിരുന്നു.
advertisement
നേരത്തെ, ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് ഭാവിന ഫൈനലിൽ കടന്നത്. സ്കോർ: 7-11, 11-7, 11-4, 9-11, 11-8.
ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്കൂളിൽ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടർ പഠനം. അതിനൊപ്പം ടേബിൾ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സർവകലാശാലയിൽനിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.

ബെംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പാരാ ടേബിൾ ടെന്നിസിൽ ജേതാവായതോടെ കഥ മാറി. 2016ൽ റിയോ പാരാലിംപിക്സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടർന്നു. 2018ൽ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ. ഒടുവിൽ ടോക്യോ പാരാലിംപിക്സിനു യോഗ്യത. വെള്ളി മെഡൽ നേടി ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ ഭർത്താവ് നികുൽ പട്ടേൽ പിന്തുണയുമായി ഒപ്പമുണ്ട്.