നെറ്റ്‌സില്‍ താരങ്ങളുടെ പരിശീലനം കാണാനായി നിരവധി താരങ്ങളായിരുന്നു ഇന്ന് എത്തിയിരുന്നത്. എന്നാല്‍ ഇവരുടെയെല്ലാം ശ്രദ്ധ ആകര്‍ഷിച്ചത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭൂവനേശ്വര്‍ കുമാറിന്റെ പരിശീലനമായിരുന്നു. സ്റ്റംപ്‌സിനു മുന്നില്‍ ഒരു ജോഡി ഷൂസുകളുമായായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരിശീലനം.
Also Read: 'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും
ഷൂസുമായുള്ള പരിശീലനത്തെക്കുറിച്ച് സംശയവുമായെത്തിയ ആരാധകര്‍ക്ക് മുന്നില്‍ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഭൂവി. യോര്‍ക്കറുകള്‍ എറിയുന്നതിനു വേണ്ടിയാണ് ഷൂസുപയോഗിച്ചുള്ള പരിശീലനമെന്നാണ് താരം പറയുന്നത്.
advertisement
'യോര്‍ക്കറുകള്‍ എറിയാന്‍ പ്രത്യേക കഴിവു വേണം. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനും വിക്കറ്റെടുക്കാനുമായാണ് ഞാന്‍ ഇത്തരത്തില്‍ യോര്‍ക്കറുകള്‍ പരിശീലിക്കുന്നത്. വിക്കറ്റിനു മുന്നില്‍ ഷൂസ് വെച്ചുളള പരിശീലനം കഴിഞ്ഞ കുറച്ചു നാളായി ഞാന്‍ ചെയ്തുവരുന്നതാണ്' താരം പറഞ്ഞു.
Dont Miss: ഏഷ്യന്‍ കപ്പ്: ഇന്ത്യക്കിന്ന് നിര്‍ണ്ണായക പോരാട്ടം; ചരിത്രമെഴുതാന്‍ ഒരു സമനില ദൂരം
പരുക്ക് കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ടീമിനു പുറത്ത് നില്‍ക്കുന്ന ഭൂവി ഏകദിന പരമ്പരയിലാണ് ടീമിനൊപ്പം ചേര്‍ന്നത്. ജസ്പ്രീത് ബൂംറയ്ക്ക് ഏകദിനത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നതിനാല്‍ ഭൂവനേശ്വറിന്റെ പ്രകടനമാകും ഇന്ത്യയുടെ ബൗളിങ്ങില്‍ നിര്‍ണ്ണായകമാവുക.