ഏഷ്യന് കപ്പ്: ഇന്ത്യക്കിന്ന് നിര്ണ്ണായക പോരാട്ടം; ചരിത്രമെഴുതാന് ഒരു സമനില ദൂരം
ഏഷ്യന് കപ്പ്: ഇന്ത്യക്കിന്ന് നിര്ണ്ണായക പോരാട്ടം; ചരിത്രമെഴുതാന് ഒരു സമനില ദൂരം
Last Updated :
Share this:
ഷാര്ജ: ഏഷ്യന് കപ്പ് ഫുട്ബോളില് ഇന്ത്യക്കിന്ന് നിര്ണ്ണയക പോരാട്ടം. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില് ബഹറൈനുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന് ഇന്നത്തെ മത്സരത്തില് സമനില മാത്രം മതിയാകും സുനില് ഛേത്രിക്കും സംഘത്തിനും. ഷാര്ജ സ്റ്റേഡിയത്തില് രാത്രി 9.30 നാണ് മത്സരം. മത്സരം തോറ്റില്ലെങ്കില് 1964നു ശേഷം ഇന്ത്യയുടെ പ്രീക്വാര്ട്ടര് പ്രവേശനത്തിനാകും ഏഷ്യന് കപ്പ് സാക്ഷ്യം വഹിക്കുക.
ആദ്യ മത്സരത്തില് തായ്ലന്ഡിനെ തകര്ത്ത ഇന്ത്യക്ക് ഇന്നും ജയിക്കാനായാല് നേരിട്ട് പ്രീക്വാര്ട്ടറിലെത്താനാകും. സമനിലയാണെങ്കിലും ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായോ രണ്ടാം സ്ഥാനക്കാരായോ ഇന്ത്യക്ക് അടുത്ത റൗണ്ടിലെത്താന് കഴിയും. അതേസമയം മത്സരം തോല്ക്കുകയാണെങ്കില് മറ്റുടീമുകളുടെ പ്രകടനത്തിനനുസരിച്ചാകും ഇന്ത്യയുടെ ഭാവി.
ഇന്ത്യ ഇന്ന് തോല്ക്കുകയാണെങ്കില് തായ്ലാന്ഡ് യുഎഇ മത്സരഫലമാകും നിര്ണ്ണായകമാവുക. ഗ്രൂപ്പില് യുഎഇയ്ക്ക് നാലു പോയന്റും ഇന്ത്യയ്ക്കും തായ്ലാന്ഡിനും മൂന്നുവീതവും ബഹ്റൈന് ഒരു പോയന്റുമാണുള്ളത്. തായ്ലന്ഡ് യുഎഇയോട് പരാജയപ്പെട്ടാല് മാത്രമാകും ഇന്ത്യക്ക് പ്രീ ക്വാര്ട്ടര് യോഗ്യത ലഭിക്കുക.
അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കില് ബഹ്റൈന് വിജയത്തില് കുറഞ്ഞതൊന്നും മതിയാകില്ല. അതുകൊണ്ട് തന്നെ വിജയം ലക്ഷ്യമിട്ടാകും ടീം കളത്തിലിറങ്ങുക. ആദ്യ മത്സരങ്ങളിലെ ടീമില് നിന്ന് വലിയ മാറ്റമില്ലാതെയാകും ഇന്ത്യ കളത്തിലിറങ്ങുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.