ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഭേദപ്പെട്ട ബാറ്റിങ്ങാണ് നെതർലൻഡ്സ് കാഴ്ചവെച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് 20 ഓവറിൽ എട്ടിന് 145 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർ മൈബർഗ് 30 പന്തിൽ 37 റൺസെടുത്തതോടെ നെതർലൻഡ്‌സിന് മികച്ച തുടക്കം ലഭിച്ചു. ടോം കൂപ്പറുടെ വേഗമേറിയ 35 റൺസും 26 പന്തിൽ 41 റൺസ് നേടിയ അക്കർമാനും ചേർന്നാണ് നെതർലൻഡ്സിനെ 150 കടത്തിയത്.
advertisement
159 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി, ഒരു ഘട്ടത്തിൽ 39/2 എന്ന നിലയിലായിരുന്നു.എന്നാൽ ഡച്ചുകാരുടെ ബോളിങ്ങിലെ വ്യത്യസ്തത ദക്ഷിണാഫ്രിക്കയെ കുഴക്കി. 25 റണ്‍സെടുത്ത റൂസ്സോ ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണർ ക്വിന്‍റൻ ഡികോക്ക് 13, ബാവുമ 20, മാര്‍ക്രം 17, മില്ലര്‍ 17, ക്ലാസന്‍ 21, കേശവ് മഹാരാജ് 13 എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായതെങ്കിലും ഇവർക്ക് ലോങ് ഇന്നിംഗ്സ് കളിക്കാനാകാതെ പോയത് പ്രൊട്ടിയാസിന് തിരിച്ചടിയായി.
രണ്ടോവറില്‍ വെറും ഒമ്പതു റണ്‍സിന് മൂന്നു വിക്കറ്റ് പിഴുത ബ്രണ്ടന്‍ ഗ്ലോവറാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഫ്രെഡ് ക്ലാസ്സന്‍, ഡി ലീഡ് എന്നിവര്‍ രണ്ടു വീക്കറ്റ് വീതം നേടി. കോലിന്‍ അക്കര്‍മാനാണ് കളിയിലെ താരം.