സച്ചിന് ടെന്‍ഡുല്‍ക്കറുടെ പേരാണ് ലീ ആദ്യം തിരഞ്ഞെടുത്തത്. എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് സച്ചിനെന്ന് പറഞ്ഞ ബ്രെറ്റ് ലീ ക്രീസില്‍ പലപ്പോഴും സച്ചിന് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നത് പോലെ തോന്നിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. അതായത് സച്ചിന്‍ പലപ്പോഴും കളിച്ചിരുന്നത് സ്റ്റംപിനൊപ്പമുള്ള റിട്ടേണ്‍ ക്രീസിലാണെന്ന് തോന്നാറുണ്ട്, കാരണം അത്രയും സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ലീ പറഞ്ഞു.
TRENDING:എം പി വീരേന്ദ്രകുമാർ അന്തരിച്ചു; ഓര്‍മയാകുന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അതികായൻ [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]
advertisement
ലീ രണ്ടാമത് തിരഞ്ഞെടുത്ത് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെയാണ്. ഒരേ സ്ഥലത്ത് 6 ബോളെറിഞ്ഞാലും, 6 വിത്യസ്ത ദിശകളില്‍ സിക്സ് അടിക്കാന്‍ സാധിച്ചിരുന്നുവെന്ന് ലീ പറഞ്ഞു. അവസാനമായി മുന്‍ ദക്ഷണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്സ് കാലീസിനെയാണ് ലീ തിരഞ്ഞെടുത്തത്.